---
title: "കാല്‍ വഴുതി കിണറ്റില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187054/dead"
published_at: "2024-02-24T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9f083aa336_n58607801417087816226893c4ee6e003f2c5f5829e43a2e8a9e51b8daf8c28df0027942dae86cad30be5c6.jpg"
keywords: []
---

# കാല്‍ വഴുതി കിണറ്റില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്: **കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. മുക്കം ഓമശേരിയിലെ ഫാംഹൗസിലുണ്ടായ ദുരന്തത്തില്‍ മലപ്പുറം പുല്ലങ്കോട് സ്രാമ്ബിക്കല്‍ പരപ്പന്‍വീട്ടില്‍ റിഷാദിന്‍റെ മകന്‍ മുഹമ്മദ് ഐജിൻ (മൂന്ന്) ആണ് മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഹമ്മദ് ഐജിന്‍. കളിക്കുന്നതിനിടെ കുട്ടി കിണറ്റില്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

## Article Content

**കോഴിക്കോട്: **കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. മുക്കം ഓമശേരിയിലെ ഫാംഹൗസിലുണ്ടായ ദുരന്തത്തില്‍ മലപ്പുറം പുല്ലങ്കോട് സ്രാമ്ബിക്കല്‍ പരപ്പന്‍വീട്ടില്‍ റിഷാദിന്‍റെ മകന്‍ മുഹമ്മദ് ഐജിൻ (മൂന്ന്) ആണ് മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഹമ്മദ് ഐജിന്‍. കളിക്കുന്നതിനിടെ കുട്ടി കിണറ്റില്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊടുവള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187054/dead)