---
title: "ഹിയറിങ്ങില്‍ പങ്കെടുത്തില്ല; ഓപ്പണ്‍ സര്‍വകലാശാല വിസി രാജിവച്ചു"
english_title: "University vc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187057/university-vc"
published_at: "2024-02-24T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9f32311be6_n586074868170878228433831c909d1716f95f1cecbedd1d4f38a087a67cd8fe37d5ad24c16bddbedf5e4ab.jpg"
keywords: []
---

# ഹിയറിങ്ങില്‍ പങ്കെടുത്തില്ല; ഓപ്പണ്‍ സര്‍വകലാശാല വിസി രാജിവച്ചു

> **Lead Summary:** **തിരുവനന്തപുരം: **കോടതി നിർദേശപ്രകാരം പുറത്താക്കാൻ നോട്ടീസ് നല്‍കിയ ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവകലാശാല പ്രഥമ വൈസ് ചാൻസലർ മുബാറക് പാഷാ ഗവർണർക്ക് രാജിക്കത്ത് നല്‍കി. പുറത്താക്കല്‍ നടപടിയുടെ ഭാഗമായുള്ള ഹിയറിങ്ങിന് മുൻപ് തന്നെ വിസി ഗവർണർക്ക് രാജിക്കത്ത് നല്‍കി. 

## Article Content

**തിരുവനന്തപുരം: **കോടതി നിർദേശപ്രകാരം പുറത്താക്കാൻ നോട്ടീസ് നല്‍കിയ ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവകലാശാല പ്രഥമ വൈസ് ചാൻസലർ മുബാറക് പാഷാ ഗവർണർക്ക് രാജിക്കത്ത് നല്‍കി. പുറത്താക്കല്‍ നടപടിയുടെ ഭാഗമായുള്ള ഹിയറിങ്ങിന് മുൻപ് തന്നെ വിസി ഗവർണർക്ക് രാജിക്കത്ത് നല്‍കി. 

പുറത്താക്കല്‍ നടപടിയുടെ ഭാഗമായാണ് കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റല്‍, ശ്രീനാരായണ ഗുരു സർവകലാശാല വിസിമാരുമായി ഗവർണർ ഇന്ന് ഹിയറിങ്ങ് നടത്തിയത്. വിസിമാരോട് രാജ് ഭവനില്‍ നേരിട്ട് ഹാജരാകാനായിരുന്നു നിർദ്ദേശം. 

ഇവരില്‍ ഡിജിറ്റല്‍ സർവകലാശാല വിസിയും കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ട് ഹാജരായി. സംസ്‌കൃതം സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓണ്‍ലൈനില്‍ ഹാജരായി. മൂന്നു വിസിമാരും അയോഗ്യരാണെന്നു യുജിസി പ്രതിനിധി ഹിയറിങ്ങില്‍ അറിയിച്ചു.

തനിക്കും അഭിഭാഷകനും ഹിയറിങ്ങില്‍ പങ്കെടുക്കാൻ അസൗകര്യമുണ്ടെന്നു കാണിച്ച്‌ സംസ്‌കൃത വിസി ഗവർണറുടെ സെക്രട്ടറിക്കു കത്ത് നല്‍കിയെങ്കിലും ഓണ്‍ലൈനായി പങ്കെടുക്കാൻ ഗവർണറുടെ ഓഫീസ് നിർദേശം നല്‍കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187057/university-vc)