---
title: "പ്ലസ് വണ്‍ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187059/dead"
published_at: "2024-02-24T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9f51d33e1c_n586084302170878273938183529d6db01acfe975ef6d061d82fd416aef45b8be6f47f42c75e023becc06b6.jpg"
keywords: []
---

# പ്ലസ് വണ്‍ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു

> **Lead Summary:** **തൃശൂർ:** അന്തിക്കാട് വാക്കരയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർഥി മുങ്ങിമരിച്ചു. പഴുവില്‍ കണ്ണമ്ബുഴ ജോയിയുടെ മകൻ ആല്‍വിൻ ആണ് മരിച്ചത്. ഉച്ചകഴിഞ്ഞ് കൂട്ടുകാർക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ആല്‍വിൻ. നീന്താൻ ഉപയോഗിച്ച ട്യൂബ് മറിഞ്ഞ് വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ തിരച്ചില്‍ നടത്തി. വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്‌.

## Article Content

**തൃശൂർ:** അന്തിക്കാട് വാക്കരയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർഥി മുങ്ങിമരിച്ചു. പഴുവില്‍ കണ്ണമ്ബുഴ ജോയിയുടെ മകൻ ആല്‍വിൻ ആണ് മരിച്ചത്. ഉച്ചകഴിഞ്ഞ് കൂട്ടുകാർക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ആല്‍വിൻ. നീന്താൻ ഉപയോഗിച്ച ട്യൂബ് മറിഞ്ഞ് വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ തിരച്ചില്‍ നടത്തി. വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്‌.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187059/dead)