---
title: "മുടിക്കയം - പുല്ലൻപാറത്തട്ട് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Road "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187073/road"
published_at: "2024-02-24T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9ffd146ccb_IMG-20240224-WA0085.jpg"
keywords: []
---

# മുടിക്കയം - പുല്ലൻപാറത്തട്ട് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി: **ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച മുടിക്കയം പുല്ലൻപാറത്തട്ട് റോഡിൻ്റെ ഉത്ഘാടനം അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുര്യച്ചൻ പൈമ്പള്ളിക്കുന്നേലിൻ്റെ അധ്യക്ഷതയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ നിർവ്വഹിച്ചു.

## Article Content

**ഇരിട്ടി: **ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച മുടിക്കയം പുല്ലൻപാറത്തട്ട് റോഡിൻ്റെ ഉത്ഘാടനം അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുര്യച്ചൻ പൈമ്പള്ളിക്കുന്നേലിൻ്റെ അധ്യക്ഷതയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ നിർവ്വഹിച്ചു.

ചടങ്ങിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജീദ സാദിക്ക്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിജി നടുപ്പറമ്പിൽ ബ്ലോക്ക് മെമ്പർ മേരി റെജി, അയ്യൻകുന്ന് വികസനകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഐസക്ക് ജോസഫ്, ബ്ലോക്ക് മെമ്പർ ജോളി ജോൺ, വാർഡ് മെമ്പർ ബിജോയ് പ്ലാത്തോട്ടം, ബ്ലോക്ക് സെക്രട്ടറി മീരാഭായ്, ജെയ്ൻസ് മാത്യു, ജോഷി ഇല്ലിക്കക്കുന്നേൽ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187073/road)