---
title: "നിയന്ത്രണം വിട്ട് കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ചു കയറി; ഡ്രൈവറടക്കം 12 പേര്‍ക്ക് പരിക്ക്"
english_title: "Accident injury "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187098/accident-injury"
published_at: "2024-02-24T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65da19edb2e8e_n5860881461708792189430f7b70b29bc2251fd9122b5b2475fa2e9e9b1592e9e0347190d18186745888b9c.jpg"
keywords: []
---

# നിയന്ത്രണം വിട്ട് കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ചു കയറി; ഡ്രൈവറടക്കം 12 പേര്‍ക്ക് പരിക്ക്

> **Lead Summary:** **പത്തനംതിട്ട: **കെഎസ്‌ആർടിസി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച്‌ അപകടം. ഡ്രൈവറും കണ്ടക്ടറുമടക്കം 12 പേർക്ക് പരിക്കേറ്റു. അടൂർ കെപി റോഡില്‍ 14-ാം മൈലിനു സമീപം വൈകീട്ട് 3.30 ഓടെയാണ് അപകടം. കായംകുളത്തു നിന്ന്‌ പുനലൂരിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റവരെ അടൂർ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

## Article Content

**പത്തനംതിട്ട: **കെഎസ്‌ആർടിസി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച്‌ അപകടം. ഡ്രൈവറും കണ്ടക്ടറുമടക്കം 12 പേർക്ക് പരിക്കേറ്റു. അടൂർ കെപി റോഡില്‍ 14-ാം മൈലിനു സമീപം വൈകീട്ട് 3.30 ഓടെയാണ് അപകടം. കായംകുളത്തു നിന്ന്‌ പുനലൂരിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റവരെ അടൂർ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187098/accident-injury)