---
title: "#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്. "
english_title: "LP School Teacher Interview 7"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187192/lp-school-teacher-interview-7"
published_at: "2024-02-25T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dae6a153f55_home-hero-image.jpg"
keywords: []
---

# #Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്. 

> **Lead Summary:** **കണ്ണൂർ: **ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം 706/2022) തസ്തികമാറ്റം വഴിയുള്ള തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 നവംബർ ആറിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികളുടെ അഭിമുഖം മാർച്ച് ഏഴിന് ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ നൽകിയിട്ടുണ്ട്.

## Article Content

**കണ്ണൂർ: **ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം 706/2022) തസ്തികമാറ്റം വഴിയുള്ള തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 നവംബർ ആറിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികളുടെ അഭിമുഖം മാർച്ച് ഏഴിന് ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ നൽകിയിട്ടുണ്ട്.

ഒ.ടി.ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187192/lp-school-teacher-interview-7)