---
title: "#Kuthuparamb| കൂത്തുപറമ്പ് ഗവ: ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം തറക്കല്ലിടൽ "
english_title: "Kuthuparamb govt hss "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187249/kuthuparamb-govt-hss-kuthuparamb"
published_at: "2024-02-25T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db1a2bba205_Screenshot_2024-02-25-16-03-12-87_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Kuthuparamb| കൂത്തുപറമ്പ് ഗവ: ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം തറക്കല്ലിടൽ 

> **Lead Summary:** **കൂത്തുപറമ്പ്**: കൂത്തുപറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ മുഖച്ഛായ മാറുന്നു. ഫെബ്രുവരി 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുമെന്ന് കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി. സുജാത ടീച്ചർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ താൽക്കാലികമായി നിർമ്മിച്ച ഷെഡ്ഡിലാണ് വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികൾ ഒരുക്കിയത്.

## Article Content

**കൂത്തുപറമ്പ്**: കൂത്തുപറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ മുഖച്ഛായ മാറുന്നു. ഫെബ്രുവരി 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുമെന്ന് കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി. സുജാത ടീച്ചർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ താൽക്കാലികമായി നിർമ്മിച്ച ഷെഡ്ഡിലാണ് വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികൾ ഒരുക്കിയത്.

വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി അധ്യക്ഷത വഹിക്കും.കെ.പി മോഹനൻ എം.എൽ.എ, ചെയർപേഴ്സൺ,  മറ്റ് കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിൽ കൂത്തുപറമ്പ് നഗരസഭ ശുചിത്വ കലാജാഥ ഹരിതരാമം കലാജാഥ പര്യടനം ഉദ്ഘാടനം കെ.പി. മോഹനൻ എം.എൽ.എ നിർവഹിക്കും.

പി.ടി.എ പ്രസിഡണ്ട് പി. ശരത് കുമാർ, സ്കൂൾ പ്രധാനാധ്യാപകൻ കെ. ദിനേശൻ, എം.ബി. ശ്രീജ, മുഹമ്മദ് റാഫി, സി.പി. രാജേഷ്, വി.പി. റസിയ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187249/kuthuparamb-govt-hss-kuthuparamb)