---
title: "#Biriyanichallenge| 'സാന്ത്വന കേന്ദ്രം' ധന ശേഖരണാര്‍ത്ഥം മെഗാ ബിരിയാണി ചലഞ്ച്  "
english_title: "Mega Biryani Challenge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187261/mega-biryani-challenge"
published_at: "2024-02-25T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db2239b1370_IMG-20240225-WA0026.jpg"
keywords: []
---

# #Biriyanichallenge| 'സാന്ത്വന കേന്ദ്രം' ധന ശേഖരണാര്‍ത്ഥം മെഗാ ബിരിയാണി ചലഞ്ച്  

> **Lead Summary:** **പാനൂർ: **പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്ത് നിര്‍മിക്കുന്ന സാന്ത്വന കേന്ദ്രത്തിന്റെ ധനശേഖരണാര്‍ത്ഥം എസ്.വൈ.എസ് പാനൂര്‍ സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഗാ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ഈസ്റ്റ് പാറാടാണ് ബിരിയാണി ചലഞ്ച് നടന്നത്. കെ.പി. മോഹനന്‍ എം.എൽ.എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ടി.പി യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. 

## Article Content

**പാനൂർ: **പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്ത് നിര്‍മിക്കുന്ന സാന്ത്വന കേന്ദ്രത്തിന്റെ ധനശേഖരണാര്‍ത്ഥം എസ്.വൈ.എസ് പാനൂര്‍ സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഗാ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ഈസ്റ്റ് പാറാടാണ് ബിരിയാണി ചലഞ്ച് നടന്നത്. കെ.പി. മോഹനന്‍ എം.എൽ.എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ടി.പി യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. 

എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് അബ്ദു റഷീദ് സഖാഫി മെരുവമ്പായി മുഖ്യ പ്രഭാഷണം നടത്തി. ബെന്‍സ് മഹമൂദ് മുഖ്യാതിഥിയായി. സയ്യിദ് ആറളം തങ്ങള്‍, ടി.പി അബൂബക്കര്‍ ഹാജി, മുഹമ്മദ് റഫീഖ് അമാനി, നവാസ് എൻ.കെ, അലി സഖാഫി കീഴ്മാടം, മുനീര്‍ വി.പി എന്നിവർ പ്രസംഗിച്ചു. ഇബ്രാഹിം പീറ്റയുള്ളതില്‍, അബുബക്കര്‍ ഹാജി പാറാട്, ഫസ്ലുദ്ധീന്‍ സഖാഫി, സജീര്‍ വി.പി, ഹാരിസ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഡയാലിസിസ് സെന്റ്റര്‍, മയ്യിത്ത് പരിപാലന കേന്ദ്രം, രോഗി കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമകേന്ദ്രം, കോണ്‍ഫറന്‍സ് ഹാള്‍, തുടങ്ങി വിവിധ സേവനങ്ങള്‍ സാന്ത്വന കേന്ദ്രത്തില്‍ ലഭ്യമാകും. മൂന്ന് കോടി രൂപയിലധികം ചിലവഴിച്ചാണ്‌  സാന്ത്വന കേന്ദ്രം നിര്‍മിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187261/mega-biryani-challenge)