---
title: "#Sparsham | 'സ്പർശം' സപ്തദിന സാമൂഹിക പഠന ക്യാമ്പ് "
english_title: "seven day social studies camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187263/seven-day-social-studies-camp"
published_at: "2024-02-25T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db26308152d_IMG-20240225-WA0019(1).jpg"
keywords: []
---

# #Sparsham | 'സ്പർശം' സപ്തദിന സാമൂഹിക പഠന ക്യാമ്പ് 

> **Lead Summary:** **ഇരിട്ടി**: പേരട്ട ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാം വർഷ സോഷ്യൽ വർക്ക്‌ ബിരുദ വിദ്യാർത്ഥികളുടെ സാമൂഹിക പഠന ക്യാമ്പ് അഡ്വ: സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരട്ട ഗവൺമെന്റ് ടൗൺ എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ സോഷ്യൽ വർക്ക്‌ വിഭാഗം മേധാവി ഫാ. സോജൻ പനഞ്ചിക്കൽ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി**: പേരട്ട ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാം വർഷ സോഷ്യൽ വർക്ക്‌ ബിരുദ വിദ്യാർത്ഥികളുടെ സാമൂഹിക പഠന ക്യാമ്പ് അഡ്വ: സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരട്ട ഗവൺമെന്റ് ടൗൺ എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ സോഷ്യൽ വർക്ക്‌ വിഭാഗം മേധാവി ഫാ. സോജൻ പനഞ്ചിക്കൽ അധ്യക്ഷത വഹിച്ചു.

ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പേരട്ട വാർഡ്‌ മെമ്പർ ബിജു വെങ്ങലപള്ളി, പായം ആറാം വാർഡ് മെമ്പർ ഷൈജൻ ജേക്കബ്, ക്യാമ്പ് ഇൻചാർജ് ഭാഗ്യ പ്രകാശൻ, കോഡിനേറ്റർമാരായ കുര്യാക്കോസ് ബിജു, എ.കെ. ആദിത്യ, അബിൻ സാജു എന്നിവർ പ്രസംഗിച്ചു . സപ്തദിന ക്യാമ്പിന്റെ ഭാഗമായി വരും ദിവസങ്ങളിൽ 'ലഹരി വിമുക്ത കേരളം' എന്ന ആശയത്തിൽ ഫ്ലാഷ്മോബ്, തെരുവ് നാടകം, പേരട്ട പ്രദേശത്തെ സ്ത്രീകൾക്കായുള്ള കുൺ കൃഷി പരിപാലന ക്ലാസ്സ്‌ എന്നിവ സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187263/seven-day-social-studies-camp)