---
title: " #medicalcamp | സൗജന്യ മെഡിക്കൽ ക്യാമ്പ്"
english_title: "Free medical camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187266/free-medical-camp-medicalcamp"
published_at: "2024-02-25T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db2cdc250e6_IMG-20240225-WA0021.jpg"
keywords: []
---

#  #medicalcamp | സൗജന്യ മെഡിക്കൽ ക്യാമ്പ്

> **Lead Summary:** **തളിപ്പറമ്പ്**: എസ്.കെ.എസ്.എസ്.എഫ് തളിപ്പറമ്പ് ഹൈവേ ശാഖ കമ്മറ്റി, പയ്യന്നൂർ ഐ ഫൌണ്ടേഷൻ, യുനോമെഡ് എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. തളിപ്പറമ്പ് ഹിദായത്തൂൽ ഇസ്ലാം മദ്രസ ഹാളിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.പി. മുഹമ്മദ്‌ നിസാർ ഉദ്ഘാടനം ചെയ്തു. ഷുഹൈബ് കൊടിയിൽ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്വീബ് അബൂബക്കർ സിദ്ധീഖ് അസ്ഹരി പ്രഭാഷണം നടത്തി.

## Article Content

**തളിപ്പറമ്പ്**: എസ്.കെ.എസ്.എസ്.എഫ് തളിപ്പറമ്പ് ഹൈവേ ശാഖ കമ്മറ്റി, പയ്യന്നൂർ ഐ ഫൌണ്ടേഷൻ, യുനോമെഡ് എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. തളിപ്പറമ്പ് ഹിദായത്തൂൽ ഇസ്ലാം മദ്രസ ഹാളിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.പി. മുഹമ്മദ്‌ നിസാർ ഉദ്ഘാടനം ചെയ്തു. ഷുഹൈബ് കൊടിയിൽ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്വീബ് അബൂബക്കർ സിദ്ധീഖ് അസ്ഹരി പ്രഭാഷണം നടത്തി.

മഹല്ല് പ്രസിഡൻ്റ് കൊടിയിൽ സലീം, ഭാരവാഹികളായ കെ. സഹദ് ഹാജി, സി.കെ.മജീദ്, റാഫി യമാനി, സി.കെ അസൈനാർ, ഇർഷാദ് പാലയാട്, ഷബീറലി കൂവൻസി തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഭാഗങ്ങളിലായി നടന്ന പരിശോധനക്ക് പ്രഗത്ഭ ഡോക്ടർമാർ നേതൃത്വം നൽകി. നൂറിലേറെ പേർ ക്യാമ്പിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187266/free-medical-camp-medicalcamp)