---
title: "#muchilott | പാണ്ഡ്യഞ്ചേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു"
english_title: "Pandyanchery Muchilot Bhagavathy Temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187271/pandyanchery-muchilot-bhagavathy-temple"
published_at: "2024-02-25T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db3b0dca9dc_IMG-20240225-WA0003.jpg"
keywords: []
---

# #muchilott | പാണ്ഡ്യഞ്ചേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു

> **Lead Summary:** **പിണറായി: **പിണറായി പാണ്ഡ്യഞ്ചേരി പോതിയോടത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു. ആറ് ദിവസങ്ങളിലായാണ് പുന:പ്രതിഷ്ഠയും കളിയാട്ട മഹോത്സവവും നടന്നത്. രാവിലെ ഗണപതി തോറ്റവും, കൊടിയില തോറ്റവും നടന്നു.

## Article Content

**പിണറായി: **പിണറായി പാണ്ഡ്യഞ്ചേരി പോതിയോടത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു. ആറ് ദിവസങ്ങളിലായാണ് പുന:പ്രതിഷ്ഠയും കളിയാട്ട മഹോത്സവവും നടന്നത്. രാവിലെ ഗണപതി തോറ്റവും, കൊടിയില തോറ്റവും നടന്നു.

തുടർന്ന് നരമ്പില്‍ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, വിഷ്ണു മൂര്‍ത്തി എന്നീ തെയ്യങ്ങള്‍ കെട്ടിയാടി. മേലേരി തെയ്യത്തിൻ്റെ മേലേരി കയ്യേല്‍ക്കലിന് ശേഷം ഉച്ചക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവര്‍ന്നു. ആറാടിക്കല്‍ ചടങ്ങോടെ ഉല്‍സവം സമാപിച്ചു. പ്രസാദ സദ്യയും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187271/pandyanchery-muchilot-bhagavathy-temple)