---
title: "കശുവണ്ടി 200 രൂപ തറവില നിശ്ചയിച്ച് സംഭരിക്കണം:  ജോസ് ചെമ്പേരി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187272/peravoor"
published_at: "2024-02-25T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db40f3d7879_IMG-20240225-WA0058.jpg"
keywords: []
---

# കശുവണ്ടി 200 രൂപ തറവില നിശ്ചയിച്ച് സംഭരിക്കണം:  ജോസ് ചെമ്പേരി

> **Lead Summary:**  **പേരാവൂർ**: കശുവണ്ടി 200 രൂപ തറവില നിശ്ചയിച്ച് സംഭരിക്കണം. ജോസ് ചെമ്പേരി 200 രൂപ തറവില നിശ്ചയിച്ച് കശുവണ്ടി സംഭരിക്കാൻ സർക്കാർ തയ്യാറാവണം.പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫ്. കൂടുതൽ നേട്ടമുണ്ടാക്കും അതിൻ്റെ സൂചനയാണ് കഴിഞ്ഞ ദിവസം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ വിധി. അഖിലേന്ത്യാ തലത്തിൽ ഇന്ത്യാ സഖ്യത്തിനും സാദ്ധ്യത തെളിയുന്നുണ്ട്.

## Article Content

 **പേരാവൂർ**: കശുവണ്ടി 200 രൂപ തറവില നിശ്ചയിച്ച് സംഭരിക്കണം. ജോസ് ചെമ്പേരി 200 രൂപ തറവില നിശ്ചയിച്ച് കശുവണ്ടി സംഭരിക്കാൻ സർക്കാർ തയ്യാറാവണം.പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫ്. കൂടുതൽ നേട്ടമുണ്ടാക്കും അതിൻ്റെ സൂചനയാണ് കഴിഞ്ഞ ദിവസം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ വിധി. അഖിലേന്ത്യാ തലത്തിൽ ഇന്ത്യാ സഖ്യത്തിനും സാദ്ധ്യത തെളിയുന്നുണ്ട്.

ഇടക്ക് പൊളിഞ്ഞു എന്നു കരുതിയ സഖ്യം കരുത്താർജിക്കുന്നതും അതിൻ്റെ സൂചനയാണെന്ന് കേരള കോൺഗ്രസ്(ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരിപറഞ്ഞു. ഭരണ രംഗത്ത് പരിചയവും കാഴ്ചപ്പാടുമുള്ള മന്ത്രിയാണ് കെ.ബി. ഗണേഷ് കുമാർ അതുകൊണ്ടുതന്നെ ഭരണത്തിൽ അദ്ദേഹത്തെ ചട്ടങ്ങൾ പഠിപ്പിക്കേണ്ടതില്ല. പേരാവൂർ റോബിൻസ് ഹാളിൽ ചേർന്ന യൂത്തു ഫ്രണ്ട് സംസ്ഥാന നേതാക്കൾക്ക് നല്കിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.ബേബി സുരേഷ് അധ്യക്ഷനായിരുന്നു. യുത്തു ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷൻ മനു ജോയ് യൂത്തു ഫ്രണ്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.

യൂത്തു ഫ്രണ്ട്സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വി. നായർ, പാർട്ടി ജില്ലാ പ്രസിഡണ്ട് പി.എസ്സ്. ജോസഫ്, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എസ്.എം. കെ. മുഹമ്മദ് അലി, രതീഷ്ചിറക്കൽ, ജോസഫ് കോക്കാട്ട്, കെ.ജി.ഏശുദാസ്, /കെ.കെ. രമേശൻ, ജോർജ് പടന്നമാക്കൽ, ഷമീർ മുരിങ്ങോടൻ, സോണി തെങ്ങുംപള്ളിൽ, ബെന്നി കുളത്തിങ്കൽ, ജെയിംസ് വള്ളിത്തോട്, രാജൻ നായർ പേരാവൂർ, ശ്രീലൻ കെ.കെ., സായൂജ്.പി. ജോസ് കരിക്കാട്ട് കണ്ണിയേൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187272/peravoor)