---
title: "22 വര്‍ഷം ഒളിവില്‍ കഴിഞ്ഞ സിമി പ്രവര്‍ത്തകൻ അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187276/arrested"
published_at: "2024-02-25T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db427f591f8_n58631314217088681257249d57b8254ea023398ecb244e7ff1376e5a577dc7005b49400ea5d430e87a1812.jpg"
keywords: []
---

# 22 വര്‍ഷം ഒളിവില്‍ കഴിഞ്ഞ സിമി പ്രവര്‍ത്തകൻ അറസ്റ്റില്‍

> **Lead Summary:** **ന്യൂഡല്‍ഹി:** നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകൻ ഹനീഫ് ഷെയ്ഖിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. 22 വർഷം ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ മഹാരാഷ്ട്രയിലെ ബുസാവലില്‍ നിന്നാണ് പോലീസ് പിടികൂടിയത്. 2002ല്‍ പിടികിട്ടാപ്പുള്ളിയായി ഡല്‍ഹി കോടതി പ്രഖ്യാപിച്ച ഇയാള്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ സിമിക്കായി യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

## Article Content

**ന്യൂഡല്‍ഹി:** നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകൻ ഹനീഫ് ഷെയ്ഖിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. 22 വർഷം ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ മഹാരാഷ്ട്രയിലെ ബുസാവലില്‍ നിന്നാണ് പോലീസ് പിടികൂടിയത്. 2002ല്‍ പിടികിട്ടാപ്പുള്ളിയായി ഡല്‍ഹി കോടതി പ്രഖ്യാപിച്ച ഇയാള്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ സിമിക്കായി യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ ദേശവിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തിയതിന് നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.പോലീസ് തന്നെ തെരയുന്നുണ്ടെന്ന് മനസിലാക്കിയ ഇയാള്‍ മുഹമ്മദ് ഹനീഫ് എന്ന പേരില്‍ പലസ്ഥലത്തും മാറിമാറി താമസിക്കുകയായിരുന്നു.

തുടർന്നു നടത്തിയ അന്വേഷണത്തില്‍ ഭുസാവലിലെ ഉർദു മീഡിയം വിദ്യാലയത്തില്‍ അധ്യാപകനായി ഹനീഫ് ജോലിനോക്കുന്നതായും വിവരം ലഭിച്ചിരുന്നു. പിന്നീട് പോലീസ് തന്ത്രപൂർവം ഇയാളെ പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187276/arrested)