---
title: "സുഹൃത്തുക്കളുമൊത്ത് വിനോദയാത്രക്കെത്തി; കൊച്ചി മെട്രോ ജീവനക്കാരന്‍ മുങ്ങിമരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187284/dead"
published_at: "2024-02-25T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db4659ca8f5_n5863144781708869089101e0ce9aa2d83ff47ed4704a2433cd0df95dc04562645a401bf453128c86e97ccc.jpg"
keywords: []
---

# സുഹൃത്തുക്കളുമൊത്ത് വിനോദയാത്രക്കെത്തി; കൊച്ചി മെട്രോ ജീവനക്കാരന്‍ മുങ്ങിമരിച്ചു

> **Lead Summary:** **കോതമംഗലം:** കോതമംഗലത്തിന് സമീപം വേട്ടാംപാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കണ്ണൂര്‍ ഏഴിമല കരിമ്ബാനില്‍ ജോണിന്റെ മകന്‍ ടോണി ജോണാണ് മരിച്ചത്. വട്ടാംപാറ പമ്ബ് ഹൗസിന് സമീപം അയ്യപ്പന്‍കടവില്‍ ഇന്ന് വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. 

## Article Content

**കോതമംഗലം:** കോതമംഗലത്തിന് സമീപം വേട്ടാംപാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കണ്ണൂര്‍ ഏഴിമല കരിമ്ബാനില്‍ ജോണിന്റെ മകന്‍ ടോണി ജോണാണ് മരിച്ചത്. വട്ടാംപാറ പമ്ബ് ഹൗസിന് സമീപം അയ്യപ്പന്‍കടവില്‍ ഇന്ന് വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. 

കൊച്ചി മെട്രോ ഓപ്പറേഷന്‍ വിഭാഗം ജീവനക്കാരനാണ് ടോണി. കൊച്ചി മെട്രോയിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് വിനോദയാത്രക്കെത്തിയിരുന്നു. സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ ടോണി നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

അഗ്നി രക്ഷാസേന സ്‌കൂബ ടീം രണ്ട് മണിക്കൂറോളം പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. കാണാതായ ഭാഗത്തുനിന്ന് അര കിലോമീറ്റര്‍ മാറി പുഴയിലെ പൊട്ടവഞ്ചി ഭാഗത്തുനിന്നും 5.45 ഓടെ മൃതദേഹം കണ്ടെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187284/dead)