---
title: "കച്ചേരിക്കടവ് പാറയ്ക്കാ മലയിൽ തീപിടുത്തം"
english_title: "Fire "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187294/fire"
published_at: "2024-02-25T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db518cf04c6_IMG-20240225-WA0021.jpg"
keywords: []
---

# കച്ചേരിക്കടവ് പാറയ്ക്കാ മലയിൽ തീപിടുത്തം

> **Lead Summary:** **കച്ചേരിക്കടവ്: **മുടിക്കയം വാണിയപ്പാറ റോഡിൽ പാറയ്ക്കാ മലയിലാണ് ഉച്ചയോടെ തീപിടുത്തം ഉണ്ടായത്. പ്രവർത്തന രഹിതമായ ക്രഷർ സ്ഥിതിചെയ്യുന്ന ജനവാസം ഇല്ലാത്ത മേഖലയിലാണ് തീപിടുത്തം ഉണ്ടായത്. ഏക്കറുകളോളം സ്ഥലം കത്തിനശിച്ചതായി നാട്ടുകാർ പറയുന്നു. തീ പിടുത്തം സംഭവിച്ച സ്ഥലത്തേക്ക് എത്തിപ്പെടുക ശ്രമകരം ആണെന്നും തീ വനത്തിലേക്ക് ഉൾപ്പെടെ പടരുന്നതിനും സാധ്യത ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇരിട്ടിയിൽ നിന്നും എത്തിയ ഫയർ ഫോഴ്സും നാട്ടുകാരും വനം വകുപ്പും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.

## Article Content

**കച്ചേരിക്കടവ്: **മുടിക്കയം വാണിയപ്പാറ റോഡിൽ പാറയ്ക്കാ മലയിലാണ് ഉച്ചയോടെ തീപിടുത്തം ഉണ്ടായത്. പ്രവർത്തന രഹിതമായ ക്രഷർ സ്ഥിതിചെയ്യുന്ന ജനവാസം ഇല്ലാത്ത മേഖലയിലാണ് തീപിടുത്തം ഉണ്ടായത്. ഏക്കറുകളോളം സ്ഥലം കത്തിനശിച്ചതായി നാട്ടുകാർ പറയുന്നു. തീ പിടുത്തം സംഭവിച്ച സ്ഥലത്തേക്ക് എത്തിപ്പെടുക ശ്രമകരം ആണെന്നും തീ വനത്തിലേക്ക് ഉൾപ്പെടെ പടരുന്നതിനും സാധ്യത ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇരിട്ടിയിൽ നിന്നും എത്തിയ ഫയർ ഫോഴ്സും നാട്ടുകാരും വനം വകുപ്പും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.

വേനൽ കടുത്തതോടെ തീപിടുത്തം നിത്യ സംഭവം ആയിരിക്കുകയാണ്. ആറളം ഫാമിലും കാലാങ്കിയിലും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടുതീ പടർന്നിരുന്നു. കാലാങ്കിയിൽ 50 ഏക്കറിന് മുകളിൽ ആൾപ്പാർപ്പില്ലാത്ത സ്ഥലം കത്തി നശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187294/fire)