---
title: "വെളിമാനത്തും കടുവയെ കണ്ടതായി നാട്ടുകാർ"
english_title: "Velimanam tiger "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187301/velimanam-tiger"
published_at: "2024-02-25T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db57db1a36f_1200px-Walking_tiger_female_(1).jpg"
keywords: []
---

# വെളിമാനത്തും കടുവയെ കണ്ടതായി നാട്ടുകാർ

> **Lead Summary:** **കീഴ്പ്പള്ളി:** വെളിമാനം അങ്കണവാടിക്ക് സമീപം വെട്ടിക്കാട്ടിൽ രാജേഷിന്റെ വീട്ടുമുറ്റത്താണ് കടുവയെ കണ്ടതായി വീട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് രാജേഷിന്റെ അമ്മയും ഭാര്യയും കുട്ടികളും കടുവയെ കണ്ടതായി പറയുന്നത്. ഫോറസ്ററ് അധികൃതർ എത്തി പരിശോധന നടത്തിയെങ്കിലും വന്യമൃഗത്തിന്റെ എന്ന് സംശയിക്കുന്ന കാല്പാടുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

## Article Content

**കീഴ്പ്പള്ളി:** വെളിമാനം അങ്കണവാടിക്ക് സമീപം വെട്ടിക്കാട്ടിൽ രാജേഷിന്റെ വീട്ടുമുറ്റത്താണ് കടുവയെ കണ്ടതായി വീട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് രാജേഷിന്റെ അമ്മയും ഭാര്യയും കുട്ടികളും കടുവയെ കണ്ടതായി പറയുന്നത്. ഫോറസ്ററ് അധികൃതർ എത്തി പരിശോധന നടത്തിയെങ്കിലും വന്യമൃഗത്തിന്റെ എന്ന് സംശയിക്കുന്ന കാല്പാടുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കാട്ടുപന്നിയുടെ സാന്നിധ്യം കൂടുതൽ ഉള്ളതുകൊണ്ട് വന്യമൃഗത്തിന്റെ സാന്നിധ്യം തള്ളിക്കളയാൻ കഴിയില്ല എന്നാണ് നാട്ടുകാർ പറയുന്നത്. കാട്ടുപന്നി വാഹനത്തിന് കുറുകെ ചാടി നിരവധി തവണ ഇവിടെ അപകടം സംഭവിച്ചിട്ടുണ്ട്. ആറളം ഗ്രാമ പഞ്ചായത്ത് പ്രിസിഡന്റ് കെ.പി. രാജേഷ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.

രണ്ട് ദിവസം മുൻപ് വെളിമാനം സ്വദേശി നിരപ്പേൽ ആഗസ്തി റബ്ബർ ടാപ്പിങ്ങിന് പോയപ്പോൾ വന്യമൃഗത്തെ കണ്ടതായും പറയുന്നുണ്ട്. വന്യ ജീവിയെ കണ്ടതായുള്ള വാർത്ത പരന്നതോടെ പ്രദേശവാസികൾ രാവിലെ റബ്ബർ ടാപ്പിംഗ് അടക്കമുള്ള ജോലികൾ ചെയ്യുന്നത് നിർത്തിവെച്ചിരിക്കുകയാണ്. ജാഗ്രത പുലർത്താനും വന്യമൃഗത്തിന്റെ സാന്നിധ്യം അറിയുക ആണെങ്കിൽ വിവരം അറിയിക്കാനും വനം വകുപ്പ് പ്രദേശവാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187301/velimanam-tiger)