---
title: "അവസരം തന്നാല്‍ എന്തും പറയാമോ? മുഖാമുഖത്തില്‍ ചോദ്യത്തോട് രോഷാകുലനായി മുഖ്യമന്ത്രി"
english_title: "Chief-minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187328/chief-minister"
published_at: "2024-02-25T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db70ed1c2e3_n5863499641708880039418660de69560ca16a533e6003b44b77d6ca68f0c2cbfbefd9f5fa9cf27020c2285.jpg"
keywords: []
---

# അവസരം തന്നാല്‍ എന്തും പറയാമോ? മുഖാമുഖത്തില്‍ ചോദ്യത്തോട് രോഷാകുലനായി മുഖ്യമന്ത്രി

> **Lead Summary:** **തൃശ്ശൂര്‍: **സാംസ്‌കാരിക മുഖാമുഖത്തില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഷിബു ചക്രവര്‍ത്തി ചോദിച്ച ചോദ്യത്തോടാണ് അദ്ദേഹം രോഷം പ്രകടിപ്പിച്ചത്. ചോദ്യം ചോദിക്കാന്‍ അവസരം തന്നെന്നു കരുതി എന്തും പറയുമോ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. 

## Article Content

**തൃശ്ശൂര്‍: **സാംസ്‌കാരിക മുഖാമുഖത്തില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഷിബു ചക്രവര്‍ത്തി ചോദിച്ച ചോദ്യത്തോടാണ് അദ്ദേഹം രോഷം പ്രകടിപ്പിച്ചത്. ചോദ്യം ചോദിക്കാന്‍ അവസരം തന്നെന്നു കരുതി എന്തും പറയുമോ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. 

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് 10 വര്‍ഷമായി ഇഴഞ്ഞുകൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് പേരിട്ട ഇതിനെ ചുരുങ്ങിയത് ദേശീയ തലത്തിലേക്കെങ്കിലും ഉയര്‍ത്തിക്കൂടേ എന്നായിരുന്നു ഷിബു ചക്രവര്‍ത്തി ചോദിച്ചത്. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187328/chief-minister)