---
title: "ബറാഅത്ത് ദിന ഉദ്ബോധനവും പ്രാത്ഥനാ സദസ്സും "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187341/iritty"
published_at: "2024-02-26T06:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dbdcb2c9b54_IMG-20240226-WA0001.jpg"
keywords: []
---

# ബറാഅത്ത് ദിന ഉദ്ബോധനവും പ്രാത്ഥനാ സദസ്സും 

> **Lead Summary:**  **ഇരിട്ടി**:വള്ളിത്തോട് ഹയാത്തുൽ ഇസ്ലാം മദ്റസയിൽ ബറാഅത്ത് ദിന ഉദ്ബോധനവും പ്രാത്ഥനാസദസ്സും സംഘടിപ്പിച്ചു. വള്ളിത്തോട് മഹല്ല് ഖതീബ് അബ്ദുറഷീദ് അൽഖാസിമി ഉദ്ബോധന പ്രഭാഷണം നടത്തി.

## Article Content

 **ഇരിട്ടി**:വള്ളിത്തോട് ഹയാത്തുൽ ഇസ്ലാം മദ്റസയിൽ ബറാഅത്ത് ദിന ഉദ്ബോധനവും പ്രാത്ഥനാസദസ്സും സംഘടിപ്പിച്ചു. വള്ളിത്തോട് മഹല്ല് ഖതീബ് അബ്ദുറഷീദ് അൽഖാസിമി ഉദ്ബോധന പ്രഭാഷണം നടത്തി.

പ്രാർത്ഥനക്ക് നേതൃത്വം നൽകി . സദർ മുഅല്ലിം ഷൗക്കത്ത് അലി മൗലവി സംസാരിച്ചു. മഹല്ല് പ്രസിഡണ്ട് എം പി അബ്ദുൽ ഖാദിർ ഹാജി , മഹല്ല് ജനറൽ സെക്രട്ടറി മുഹമ്മദ് കടാം കോട്ട് , സെക്രട്ടറി കെ. ഇബ്രാഹിം കുട്ടി , മഹല്ല് കമ്മറ്റി അംഗം സിദ്ദീഖ് കുഞ്ഞിക്കണ്ടി എന്നിവർ മഹനീയ സദസിൽ പങ്കെടുത്തു.

ബ്രാഞ്ച് മദ്റസയിൽ സലീം ബാഖവി, നവാസ് അമാനി എന്നിവർ നേതൃത്വം നൽകി. കേന്ദ്ര മദ്റസയിൽ അബ്ബാസുൽ ഹസനി,യഹിയ ഫൈസി, എം ഹംസ മുസ്ല്യാർ ,റഷീദ് സഅദി , റഫീഖ് അഹ്സനി, ഹംസ സഖാഫി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187341/iritty)