---
title: "#Railway  | കണ്ണൂർ റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം "
english_title: "Inauguration of Kannur Railway Station renovation works"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187504/inauguration-of-kannur-railway-station-renovation-works"
published_at: "2024-02-26T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc56e755077_Screenshot_2024-02-26-14-24-19-86_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Railway  | കണ്ണൂർ റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. കേരള സംസ്ഥാന പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പങ്കെടുത്തു. 31.34 കോടി രൂപയുടെ നവീകരണ പ്രവർത്തിയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുക.

## Article Content

**കണ്ണൂർ:** കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. കേരള സംസ്ഥാന പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പങ്കെടുത്തു. 31.34 കോടി രൂപയുടെ നവീകരണ പ്രവർത്തിയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുക.

കണ്ണൂർ ജില്ലയിൽ കണ്ണൂർ, തലശ്ശേരി റെയിൽവെ സ്‌റ്റേഷനുകളുടെ നവീകരണത്തിനാണ് തുടക്കമിട്ടത്. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ 31 കോടി 30 ലക്ഷം രൂപയുടെ വികസന പദ്ധതികൾക്കും തലശ്ശേരി സ്റ്റേഷനിൽ പത്ത് കോടി രൂപയുടെ പദ്ധതികൾക്കുമാണ് തുടക്കം കുറിച്ചത്. പത്ത് കോടി 59 ലക്ഷം രൂപ ചെലവഴിച്ച് മാഹി സ്റ്റേഷൻ്റെ നവീകരണത്തിനും തുടക്കം കുറിച്ചു.

വിശ്രമ മുറികളുടെ നവീകരണം, പ്ലാറ്റ് ഫോമുകൾ മാറ്റി സ്ഥാപിക്കൽ, കൂടുതൽ നടപ്പാതകൾ നിർമ്മിക്കൽ, പാർക്കിംഗ് സൗകര്യങ്ങൾ വർധിപ്പിക്കൽ, എസ്‌കലേറ്ററുകൾ സ്ഥാപിക്കൽ തുടങ്ങി വിവിധ പദ്ധതികളാണ് ഓരോ സ്‌റ്റേഷനുകളിലും നടപ്പാക്കുന്നത്. ജില്ലയിൽ എട്ട് റെയിൽവെ മേൽപാലങ്ങളുടെയും അടിപ്പാതകളുടെയും നിർമ്മാണത്തിനും തുടക്കമായി.

കൗൺസിലർ സുരേഷ് ബാബു എളയാവൂർ, പദ്മശ്രീ എസ്.ആർ.ഡി. പ്രസാദ്, റെഡ് ക്രോസ് ചെയർമാൻ കെ.ജി. ബാബു തുടങ്ങിയവർ സംബന്ധിച്ചു. രാവിലെ മുതൽ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187504/inauguration-of-kannur-railway-station-renovation-works)