---
title: "നിയുക്തി ജോബ് ഫെസ്റ്റ് രണ്ടിന്"
english_title: "Niyukti job fest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18752/niyukti-job-fest"
published_at: "2022-01-02T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d108c4ba0d9_images - 2022-01-02T073640.982.jpeg"
keywords: []
---

# നിയുക്തി ജോബ് ഫെസ്റ്റ് രണ്ടിന്

> **Lead Summary:** നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് (കേരളം) വകുപ്പിന്റെ കീഴിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി രണ്ട് ഞായറാഴ്ച ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിയുക്തി ജോബ് ഫെസ്റ്റ് എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു.

## Article Content

നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് (കേരളം) വകുപ്പിന്റെ കീഴിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി രണ്ട് ഞായറാഴ്ച ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിയുക്തി ജോബ് ഫെസ്റ്റ് എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു.

ജോബ് ഫെസ്റ്റിൽ പങ്കെടുക്കാനായി 4750 ഉദ്യോഗാർത്ഥികളും 55 കമ്പനികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആസ്റ്റർ മിംസ് , വാസൻ ഐ കെയർ, ഐ ട്രസ്റ്റ് ഐ കെയർ, യുഎൽടിഎസ് , ബിസിനസ് റീസർച് ആൻഡ് അനലിറ്റിക്‌സ് തുടങ്ങിയ

വിവിധ പ്രമുഖ സ്ഥാപനങ്ങൾ ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവ്വഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനാവും. കോർപ്പറേഷൻ മേയർ അഡ്വ. ടി .ഒ. മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ എന്നിവർ മുഖ്യാതിഥികളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18752/niyukti-job-fest)