---
title: " #cherupuzha | ക്വാറിയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്ത സംഭവം; സമഗ്ര അന്വേഷണം വേണം "
english_title: "cherupuzha choorappadavu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187539/cherupuzha-choorappadavu"
published_at: "2024-02-26T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc70e25ba28_WhatsApp_Image_2024-02-26_at_2.05.04_PM.jpeg"
keywords: []
---

#  #cherupuzha | ക്വാറിയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്ത സംഭവം; സമഗ്ര അന്വേഷണം വേണം 

> **Lead Summary:** **ചെറുപുഴ:** ചെറുപുഴ ചൂരപ്പടവ് ക്വാറിയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ക്വാറി വിരുദ്ധ ആക്ഷൻ കമ്മിറ്റി. ക്വാറിയ്ക്ക് അനുവദിക്കപ്പെട്ട അളവിൽ നിന്നും എത്രയോ മടങ്ങ് അധിക സ്ഫോടക വസ്തുക്കളാണ് ഇവിടെ നിന്നും കണ്ടെടുത്തിട്ടുള്ളത്. ഈ ക്വാറിയിൽ നിന്നും സ്ഫോടക വസ്തുക്കൾ വലിയ തോതിൽ പുറത്തു വിൽപ്പന നടത്തുന്നതായും ആരോപണമുണ്ട്. വലിയ വീപ്പകളിലും മറ്റ് സ്ഥലങ്ങളിലും അലസമായി സൂക്ഷിച്ചിരിക്കുന്ന ഈ സ്ഫോടക വസ്തുക്കൾ ഏതെങ്കിലും രീതിയിൽ പൊട്ടുന്ന സാഹചര്യമുണ്ടായാൽ ഒരു നാട് തന്നെ ഇല്ലാതാവും. അത്രയും പ്രഹര ശേഷിയുള്ള സ്ഫോടകവസ്‌തുക്കൾ ആണത്രേ ഇവിടെ അലസമായി സൂക്ഷിച്ചിരിക്കുന്നതെന്നും ഇനിയും ഈ പ്രദേശത്ത് തെരച്ചിൽ നടത്തിയാൽ സ്ഫോടക വസ്തുക്കൾ ലഭിക്കുമെന്നും അതിനായി അധികാരികൾ ജാഗ്രത പാലിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**ചെറുപുഴ:** ചെറുപുഴ ചൂരപ്പടവ് ക്വാറിയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ക്വാറി വിരുദ്ധ ആക്ഷൻ കമ്മിറ്റി. ക്വാറിയ്ക്ക് അനുവദിക്കപ്പെട്ട അളവിൽ നിന്നും എത്രയോ മടങ്ങ് അധിക സ്ഫോടക വസ്തുക്കളാണ് ഇവിടെ നിന്നും കണ്ടെടുത്തിട്ടുള്ളത്. ഈ ക്വാറിയിൽ നിന്നും സ്ഫോടക വസ്തുക്കൾ വലിയ തോതിൽ പുറത്തു വിൽപ്പന നടത്തുന്നതായും ആരോപണമുണ്ട്. വലിയ വീപ്പകളിലും മറ്റ് സ്ഥലങ്ങളിലും അലസമായി സൂക്ഷിച്ചിരിക്കുന്ന ഈ സ്ഫോടക വസ്തുക്കൾ ഏതെങ്കിലും രീതിയിൽ പൊട്ടുന്ന സാഹചര്യമുണ്ടായാൽ ഒരു നാട് തന്നെ ഇല്ലാതാവും. അത്രയും പ്രഹര ശേഷിയുള്ള സ്ഫോടകവസ്‌തുക്കൾ ആണത്രേ ഇവിടെ അലസമായി സൂക്ഷിച്ചിരിക്കുന്നതെന്നും ഇനിയും ഈ പ്രദേശത്ത് തെരച്ചിൽ നടത്തിയാൽ സ്ഫോടക വസ്തുക്കൾ ലഭിക്കുമെന്നും അതിനായി അധികാരികൾ ജാഗ്രത പാലിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

ക്വാറിയുടെ പരിസരങ്ങളിലായി ഏക്കർ കണക്കിന് സ്ഥലങ്ങൾ ക്വാറി ഉടമകൾ പൊന്നിൻ വില കൊടുത്ത് വാങ്ങിയിട്ടുണ്ട്. ഇവയെല്ലാം കാട് കയറി വന തുല്യമായിരിക്കുകയാണ്. മാത്രമല്ല, തൊട്ടടുത്ത് തന്നെ ഫോറെസ്റ്റും നിലവിലുള്ളതുകൊണ്ട് ഈ സ്ഥലവും പിന്നീട് സമാനമായി വന തുല്യമാവുമെന്നും അതോടുകൂടി വന്യ ജീവികൾ നാട്ടിലിറങ്ങി ജനങ്ങളെ ഉപദ്രവിക്കാനുള്ള സാധ്യത ഉണ്ടെന്നും ആക്ഷൻ കമ്മിറ്റി വിലയിരുത്തി.ഒരു നാടിനെ മുഴുവൻ നാശത്തിലേക്ക് നയിക്കുന്ന ഈ ക്വാറിയുടെ പ്രവർത്തനം എന്ത് വിലകൊടുത്തും തടയുമെന്നും ആക്ഷൻ കമ്മിറ്റി മാധ്യമ സമ്മേളനത്തിൽ അറിയിച്ചു.ക്വാറി വിരുദ്ധ ആക്ഷൻ കമ്മിറ്റി ചെയർമാർ കെ എസ്  ദിലീഷ് കുമാർ, കൺവീനർ ജോസ് പൂവത്തും മൂട്ടിൽ, കെ എം  ഷാജി, ആർ കെ  പത്മനാഭൻ, കെ പി  സുനിത, കെ എൻ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187539/cherupuzha-choorappadavu)