---
title: "#CornerPTA | കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ കോർണർ പി.ടി.എ സംഘടിപ്പിച്ചു"
english_title: "Kappad St. Sebastian's UP School organized Corner PTA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187551/kappad-st-sebastians-up-school-organized-corner-pta"
published_at: "2024-02-26T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc7d287be77_IMG-20240226-WA0036.jpg"
keywords: []
---

# #CornerPTA | കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ കോർണർ പി.ടി.എ സംഘടിപ്പിച്ചു

> **Lead Summary:** **കൊളക്കാട്: **ഒന്നാം ക്ലാസിലെ കുരുന്നുകളും, അവരുടെ രക്ഷിതാക്കളും, അധ്യാപകരും പഠനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കോർണർ പി.ടി.എ ഏറെ ആകർഷകമായി. കഥയും പാട്ടും സ്കിറ്റുകളുമായി മുഴുവൻ കുട്ടികളും അണിനിരന്നത്, അവരുടെ രക്ഷിതാക്കൾ നിറഞ്ഞ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. പ്രധാനാധ്യാപിക ജാൻസി തോമസ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സന്തോഷ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു. 

## Article Content

**കൊളക്കാട്: **ഒന്നാം ക്ലാസിലെ കുരുന്നുകളും, അവരുടെ രക്ഷിതാക്കളും, അധ്യാപകരും പഠനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കോർണർ പി.ടി.എ ഏറെ ആകർഷകമായി. കഥയും പാട്ടും സ്കിറ്റുകളുമായി മുഴുവൻ കുട്ടികളും അണിനിരന്നത്, അവരുടെ രക്ഷിതാക്കൾ നിറഞ്ഞ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. പ്രധാനാധ്യാപിക ജാൻസി തോമസ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സന്തോഷ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു. 

എസ്.ആർ.ജി കൺവീനർ ജസ്സി കുരുവിള, വിദ്യാർത്ഥികളായ കാർത്തിക് ശശി, സ്റ്റെഫ്ന മരിയ എന്നിവർ സംസാരിച്ചു. പരിപാടികളുടെ അവലോകനത്തിൽ, മികവ് പുലർത്തിയ മക്കളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും രക്ഷിതാക്കൾ അഭിനന്ദിച്ചു. അധ്യാപകരായ സിസ്റ്റർ പി.വി. ജയ, ജാസ്മിൻ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187551/kappad-st-sebastians-up-school-organized-corner-pta)