---
title: "ആറളം ഫാമിലെ റോഡരുകിൽ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി"
english_title: "Aralam-farm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187594/aralam-farm"
published_at: "2024-02-26T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dcaab148ec8_PicsArt_02-26-08.37.56.jpg"
keywords: []
---

# ആറളം ഫാമിലെ റോഡരുകിൽ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

> **Lead Summary:** **ആറളം ഫാം: **ആറളം ഫാമിലെ മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസിന് സമീപം റോഡിൽ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 700 ഗ്രാം തൂക്കം വരുന്ന കഞ്ചാവാണ് പോളിത്തീൻ കവറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഒമ്പതുമണിയോടെ കശുവണ്ടി ശേഖരിക്കാൻ എത്തിയ സ്ത്രീ തൊഴിലാളികളാണ് കഞ്ചാവ് പൊതി കണ്ടെത്തിയത്. റോഡിൽ ഉപേക്ഷിച്ചിരുന്ന പോളിത്തീൻ കവറിൽ തീ പടരുന്നത് കണ്ട തൊഴിലാളികൾ തീ കെടുത്തിയ ശേഷം സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻതന്നെ ആറളം പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു.

## Article Content

**ആറളം ഫാം: **ആറളം ഫാമിലെ മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസിന് സമീപം റോഡിൽ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 700 ഗ്രാം തൂക്കം വരുന്ന കഞ്ചാവാണ് പോളിത്തീൻ കവറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഒമ്പതുമണിയോടെ കശുവണ്ടി ശേഖരിക്കാൻ എത്തിയ സ്ത്രീ തൊഴിലാളികളാണ് കഞ്ചാവ് പൊതി കണ്ടെത്തിയത്. റോഡിൽ ഉപേക്ഷിച്ചിരുന്ന പോളിത്തീൻ കവറിൽ തീ പടരുന്നത് കണ്ട തൊഴിലാളികൾ തീ കെടുത്തിയ ശേഷം സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻതന്നെ ആറളം പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു.

പോലീസ് നടത്തിയ പരിശോധനയിൽ കവറിന് സമീപത്തായി റോഡിലും കഞ്ചാവ് ചിതറി കിടക്കുന്നത് കണ്ടെത്തുക ആയിരുന്നു. കഞ്ചാവ് ഉപേക്ഷിച്ചവർ തന്നെ കത്തിച്ചു കളയാൻ ശ്രമിക്കുന്നതിനിടയിൽ തൊഴിലാളികളെ കണ്ട് വഴിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞതാകാം എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ആറളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187594/aralam-farm)