---
title: "കുഞ്ചിലംപൈനരി മഖാം ഉറൂസ്: സൗഹൃദ സമ്മേളനവും മത പ്രഭാഷണവും നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187599/iritty"
published_at: "2024-02-26T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dcaf2221c0c_IMG-20240226-WA0014.jpg"
keywords: []
---

# കുഞ്ചിലംപൈനരി മഖാം ഉറൂസ്: സൗഹൃദ സമ്മേളനവും മത പ്രഭാഷണവും നടത്തി

> **Lead Summary:** **ഇരിട്ടി: **കുടക് കുഞ്ചിലംപൈനരി മഖാം ഉറൂസിൻ്റെ ഭാഗമായി മത സൗഹൃദ സംഗമത്തിലും മത പ്രഭാഷണ സദസ്സിലും അന്നദാന വിതരണത്തിലും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ് കണക്കിനാളുകൾ പങ്കെടുത്തു. മത പ്രഭാഷണ സദസ്സ് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുൾ റഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. ആത്മിയതമനുഷ്യനെ നന്മയിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസധാരയിൽ നിന്നും വഴിതെറ്റിക്കുന്നവരെ കരുതിയിരിക്കണമെന്നും നാട്ടിൽ സൗഹൃദാന്തരീക്ഷം നിലനിർത്താൻ മുൻഗാമികളെ പോലെ നമ്മളും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**ഇരിട്ടി: **കുടക് കുഞ്ചിലംപൈനരി മഖാം ഉറൂസിൻ്റെ ഭാഗമായി മത സൗഹൃദ സംഗമത്തിലും മത പ്രഭാഷണ സദസ്സിലും അന്നദാന വിതരണത്തിലും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ് കണക്കിനാളുകൾ പങ്കെടുത്തു. മത പ്രഭാഷണ സദസ്സ് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുൾ റഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. ആത്മിയതമനുഷ്യനെ നന്മയിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസധാരയിൽ നിന്നും വഴിതെറ്റിക്കുന്നവരെ കരുതിയിരിക്കണമെന്നും നാട്ടിൽ സൗഹൃദാന്തരീക്ഷം നിലനിർത്താൻ മുൻഗാമികളെ പോലെ നമ്മളും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മഹല്ല്ഖത്തീബ് നിസാർ അഹ്സനി കക്കിടി പുറം അധ്യക്ഷനായി. സൗഹൃദ സമ്മേളനം അബ്ദുള്ള സഖാഫി കൊളകേരി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. അംഗം യാക്കൂബ് ബജഗുഡി, മടിക്കേരി താലൂക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സന്തു സുബ്രമണി, നരവണ്ട ഉമേഷ്, അബ്ദുൾ അസീസ് മാസ്റ്റർ, പൈനരി മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് എം.എ. ഷൗക്കത്ത് അലി തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187599/iritty)