---
title: "മരത്തിൽ നിന്നും വീണ് ആറളം സ്വദേശി മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187607/dead"
published_at: "2024-02-26T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dcb7e34b7c9_PicsArt_02-26-09.37.25.jpg"
keywords: []
---

# മരത്തിൽ നിന്നും വീണ് ആറളം സ്വദേശി മരിച്ചു

> **Lead Summary:** **ഇരിട്ടി: **അയ്യപ്പൻകാവ് കൊരഞ്ഞിയിൽ മരത്തിൽ നിന്നും വീണ് ആറളം സ്വദേശി തൊഴിലാളി മരിച്ചു . ആറളം കളരിക്കാട് സ്വദേശി നെല്ലിക്ക ചന്ദ്രൻ ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. അയ്യപ്പൻകാവ് കൊരത്തിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മരം വെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്.

## Article Content

**ഇരിട്ടി: **അയ്യപ്പൻകാവ് കൊരഞ്ഞിയിൽ മരത്തിൽ നിന്നും വീണ് ആറളം സ്വദേശി തൊഴിലാളി മരിച്ചു . ആറളം കളരിക്കാട് സ്വദേശി നെല്ലിക്ക ചന്ദ്രൻ ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. അയ്യപ്പൻകാവ് കൊരത്തിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മരം വെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്.

ഉടൻതന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ: ശോഭന. മക്കൾ: അഖിൽ, അരുൺ. സഹോദരങ്ങൾ: പുരുഷോത്തമൻ ബാബു, വത്സൻ, സാവിത്രി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187607/dead)