---
title: "കെഎസ്‌എഫ്‌ഇ കളക്ഷൻ ഏജന്‍റിനെ വെട്ടിക്കൊല്ലാൻ ശ്രമം"
english_title: "Ksfe "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187609/ksfe"
published_at: "2024-02-26T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dcba340d87b_n5866339081708964309804464c92d77219d7511355d9d0a81cdeb0d5bc64c004047ec372c3c6b64ec61a59.jpg"
keywords: []
---

# കെഎസ്‌എഫ്‌ഇ കളക്ഷൻ ഏജന്‍റിനെ വെട്ടിക്കൊല്ലാൻ ശ്രമം

> **Lead Summary:** **ആലപ്പുഴ: **കെഎസ്‌എഫ്‌ഇ കളക്ഷൻ ഏജന്‍റിനെ ഓഫീസില്‍ വച്ച്‌ വെട്ടികൊല്ലാൻ ശ്രമം. ആലപ്പുഴ ജില്ലയിലെ കളർകോട് ശാഖയിലെ കളക്ഷൻ ഏജന്‍റ് മായാദേവിക്ക് വെട്ടേറ്റ സംഭവത്തില്‍ ഇവരുടെ സഹോദരി ഭർത്താവ് സുരേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ആലപ്പുഴ: **കെഎസ്‌എഫ്‌ഇ കളക്ഷൻ ഏജന്‍റിനെ ഓഫീസില്‍ വച്ച്‌ വെട്ടികൊല്ലാൻ ശ്രമം. ആലപ്പുഴ ജില്ലയിലെ കളർകോട് ശാഖയിലെ കളക്ഷൻ ഏജന്‍റ് മായാദേവിക്ക് വെട്ടേറ്റ സംഭവത്തില്‍ ഇവരുടെ സഹോദരി ഭർത്താവ് സുരേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഓഫീസിനുള്ളിലേക്ക് കടന്നുവന്ന സുരേഷ് കുമാർ മറ്റു ജീവനക്കാരുടെ മുന്നില്‍വച്ച്‌ മായാദേവിയെ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പോലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187609/ksfe)