---
title: "#heat | ചൂട് കനക്കുന്നു; കണ്ണൂർ ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് "
english_title: "Yellow alert in nine districts "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187690/yellow-alert-in-nine-districts"
published_at: "2024-02-27T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd72c2560d1_Screenshot_2024-02-27-10-56-22-13_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #heat | ചൂട് കനക്കുന്നു; കണ്ണൂർ ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് 

> **Lead Summary:** **കണ്ണൂർ: **സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.

## Article Content

**കണ്ണൂർ: **സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.

സംസ്ഥാനത്തെ കടുത്ത ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. സൂര്യാഘാത ഭീഷണി നിലനിൽക്കുന്നതിനാൽ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദേശം നൽകുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187690/yellow-alert-in-nine-districts)