---
title: "മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഇ - കെവൈസി മസ്റ്ററിങ് മാർച്ച് 2, 4 തിയ്യതികളിൽ"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187738/iritty"
published_at: "2024-02-27T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd8cb6e28c7_IMG-20240227-WA0010.jpg"
keywords: []
---

# മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഇ - കെവൈസി മസ്റ്ററിങ് മാർച്ച് 2, 4 തിയ്യതികളിൽ

> **Lead Summary:**  **ഇരിട്ടി** : എ എ വൈ, ബി പി എൽ (മഞ്ഞ, പിങ്ക്) വിഭാഗത്തിൽ പെട്ട റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങളുടെയും ആധാർ കാർഡും, റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗസമായി മസ്റ്ററിങ് ചെയ്യുന്നതിന് വേണ്ടി കാർഡിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ സഹിതം അടുത്തുള്ള റേഷൻ കടയിൽ എത്തി ഇ- പോസ് മെഷീനിൽ വിരലടയാളം പതിച്ച് കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് ഇരിട്ടി താലൂക്ക് സപ്ലെ ഓഫീസർ അറിയിച്ചു.

## Article Content

 **ഇരിട്ടി** : എ എ വൈ, ബി പി എൽ (മഞ്ഞ, പിങ്ക്) വിഭാഗത്തിൽ പെട്ട റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങളുടെയും ആധാർ കാർഡും, റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗസമായി മസ്റ്ററിങ് ചെയ്യുന്നതിന് വേണ്ടി കാർഡിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ സഹിതം അടുത്തുള്ള റേഷൻ കടയിൽ എത്തി ഇ- പോസ് മെഷീനിൽ വിരലടയാളം പതിച്ച് കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് ഇരിട്ടി താലൂക്ക് സപ്ലെ ഓഫീസർ അറിയിച്ചു.

മാർച്ച് 2, 4 തീയതികളിൽ ശനിയാഴ്ചയും തിങ്കളാഴ്ചയും റേഷൻ വിതരണം നിർത്തിവച്ച് മസ്റ്ററിങ്ങിനുള്ള സൗകര്യം റേഷൻ കടകളിൽ ഉണ്ടായിരിക്കുന്നതാണെന്നും, മസ്റ്ററിങ് നടത്താത്ത കാർഡ് ഉടമകൾക്ക് ഏപ്രിൽ മാസം മുതൽ റേഷൻ സാധനങ്ങൾ കിട്ടുകയില്ലെന്നും ഇരിട്ടി താലൂക്ക് സപ്ലെ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187738/iritty)