---
title: "#BalagopalaTemple | ബാലഗോപാല ക്ഷേത്രത്തിലെ ഘോഷയാത്രക്ക് റഹ്മാനിയ മസ്ജിദ് കമ്മിറ്റിയുടെ സ്വീകരണം  "
english_title: "Balagopala Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187783/balagopala-temple"
published_at: "2024-02-27T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ddb19200484_IMG-20240227-WA0019(1).jpg"
keywords: []
---

# #BalagopalaTemple | ബാലഗോപാല ക്ഷേത്രത്തിലെ ഘോഷയാത്രക്ക് റഹ്മാനിയ മസ്ജിദ് കമ്മിറ്റിയുടെ സ്വീകരണം  

> **Lead Summary:** **കണ്ണൂർ:** മതമൈത്രിയുടെ പ്രതീകമായി ഒളവിലം ബാലഗോപാല ക്ഷേത്രവും റഹ്മാനിയ മസ്ജിദും. ബാലഗോപാല ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രക്ക് നാരായണന്‍ പറമ്പിലെ റഹ്മാനിയ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പള്ളി പരിസരത്ത് നിന്ന് കമ്മിറ്റി ഭാരവാഹകളും നാട്ടുകാരും ചേര്‍ന്ന് ശീതളപാനീയങ്ങള്‍ നല്‍കിയാണ് ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്രയെ സ്വീകരിച്ചത്.

## Article Content

**കണ്ണൂർ:** മതമൈത്രിയുടെ പ്രതീകമായി ഒളവിലം ബാലഗോപാല ക്ഷേത്രവും റഹ്മാനിയ മസ്ജിദും. ബാലഗോപാല ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രക്ക് നാരായണന്‍ പറമ്പിലെ റഹ്മാനിയ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പള്ളി പരിസരത്ത് നിന്ന് കമ്മിറ്റി ഭാരവാഹകളും നാട്ടുകാരും ചേര്‍ന്ന് ശീതളപാനീയങ്ങള്‍ നല്‍കിയാണ് ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്രയെ സ്വീകരിച്ചത്.

കമ്മിറ്റി ഭാരവാഹികളായ സി.കെ. മ്മദ് ഹാജി, തസ്‌നിം അലിഹാജി, ഒ. അബൂബക്കര്‍ ഹാജി, സിദ്‌റാ അലി ഹാജി, വി.കെ. ഖാലിദ്, നജീര്‍, കെ. സിവി മുസ്തഫ, പുനത്തില്‍ മഹമൂദ്, പി.പി റഫീഖ്, പി.സി അബ്ദുളള്ള ഹാജി, ക്ഷേത്രഭാരവാഹികളായ താനിക്കല്‍ രവീന്ദ്രന്‍ മാസ്‌റഅറര്‍, എം.ഇ സുഗുണന്‍, സുബീഷ് കാട്ടില്‍ പറമ്പത്ത്, തുണ്ടിയില്‍ കരുണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187783/balagopala-temple)