---
title: "#CPIM | സി.പി.ഐ.എം മതനിരപേക്ഷ മഹാസംഗമം നാളെ; എം.സ്വരാജ്‌ ഉദ്‌ഘാടനം ചെയ്യും"
english_title: "CPIM Secular Maha Sangam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187812/cpim-secular-maha-sangam"
published_at: "2024-02-27T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ddd09b642b2_1394584-m-swaraj.jpeg"
keywords: []
---

# #CPIM | സി.പി.ഐ.എം മതനിരപേക്ഷ മഹാസംഗമം നാളെ; എം.സ്വരാജ്‌ ഉദ്‌ഘാടനം ചെയ്യും

> **Lead Summary:** > **കൽപ്പറ്റ**: വർഗീതയ്‌ക്കെതിരെ സി.പി.ഐ.എം കൽപ്പറ്റ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതനിരപേക്ഷ മഹാസംഗമം മുട്ടിൽ വാര്യാട് ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന് നടക്കും. "വർഗീയതയെ ഇല്ലാതാക്കാൻ'' എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന പരിപാടി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ്‌ ഉദ്‌ഘാടനം ചെയ്യും. 

## Article Content

> **കൽപ്പറ്റ**: വർഗീതയ്‌ക്കെതിരെ സി.പി.ഐ.എം കൽപ്പറ്റ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതനിരപേക്ഷ മഹാസംഗമം മുട്ടിൽ വാര്യാട് ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന് നടക്കും. "വർഗീയതയെ ഇല്ലാതാക്കാൻ'' എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന പരിപാടി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ്‌ ഉദ്‌ഘാടനം ചെയ്യും. 

മതനിരപേക്ഷ മഹാസംഗമത്തിൽ ആയിരങ്ങൾ കുടുംബസമേതം പങ്കാളികളാകും. ഗായകൻ അലോഷി നയിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും. സംഗമത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ നൂറോളം കുടുംബ സംഗമങ്ങൾ നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187812/cpim-secular-maha-sangam)