#theft | കണ്ണിൽ മുളക് പൊടി തൂകി മോഷണ ശ്രമം; അയൽവാസി അറസ്റ്റിൽ

#theft | കണ്ണിൽ മുളക് പൊടി തൂകി മോഷണ ശ്രമം; അയൽവാസി അറസ്റ്റിൽ
Feb 27, 2024 06:40 PM | By Sheeba G Nair

മുണ്ടയാംപറമ്പ്: കണ്ണിൽ മുളക് പൊടി തൂകി വയോധികയുടെ കഴുത്തിലെ സ്വർണ്ണമാല മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ അയൽവാസി അറസ്റ്റിൽ. നാട്ടേൽ സ്വദേശി കെ.എം. അനീഷ് (35) മുണ്ടാക്കലിനെയാണ് കരിക്കോട്ടകരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 8.30ഓടെ ആയിരുന്നു സംഭവം.

പ്രതിയുടെ അയൽവാസിയായ മുണ്ടയാംപറമ്പിനടുത്ത് നട്ടേൽ സ്വദേശിനി താഴെപ്പള്ളി അംബിക (70)യുടെ കണ്ണിൽ മുളകുപൊടി തൂകിയശേഷം സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടിൽ മറ്റാരും ഇല്ലെന്ന് അറിഞ്ഞ പ്രതി ആദ്യംതന്നെ വീട്ടിലേക്കുള്ള വൈദ്യുത കണക്ഷൻ വിഛേദിച്ച ശേഷമാണ് വീടിന്റെ കതകിൽ തട്ടിയത്. ശബ്ദം കേട്ട് വെളിയിലേക്ക് വന്ന അംബികയുടെ കണ്ണിൽ മുളകുപൊടി തൂകിയ ശേഷമായിരുന്നു മോഷണ ശ്രമം.

ശ്രമം പരാജയപ്പെട്ടതോടെ പ്രതി ഓടിരക്ഷപെടുകയായിരുന്നു. പ്രതിയെക്കുറിച്ച് അംബിക നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ പ്രതി കുറ്റം സമ്മതിച്ചത്. തിങ്കളഴ്ച വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും . സി.ഐ. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ റാം കുമാർ, എ.എസ്.ഐ.മാരായ രാജു അബ്രാഹം, പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു.

Attempted theft by throwing chili powder in the eyes

Next TV

Related Stories
കോളേജ് അധ്യാപകനെ മര്‍ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

May 2, 2024 10:09 AM

കോളേജ് അധ്യാപകനെ മര്‍ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

കോളേജ് അധ്യാപകനെ മര്‍ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം...

Read More >>
വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു

May 2, 2024 09:52 AM

വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു...

Read More >>
സംസ്ഥാനത്ത് ലോഡ് ഷെഡിങ്  ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന്

May 2, 2024 08:23 AM

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന്

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന്...

Read More >>
ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

May 2, 2024 08:18 AM

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍...

Read More >>
കനത്ത ചൂട് : സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

May 2, 2024 08:13 AM

കനത്ത ചൂട് : സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം...

Read More >>
പാലം പണി കുടിവെള്ളം മുട്ടിച്ചു; കുടിവെള്ളം ഇല്ലാതെ ആറളം തോട്ടുകടവിലെ കുടുംബങ്ങൾ

May 2, 2024 08:09 AM

പാലം പണി കുടിവെള്ളം മുട്ടിച്ചു; കുടിവെള്ളം ഇല്ലാതെ ആറളം തോട്ടുകടവിലെ കുടുംബങ്ങൾ

പാലം പണി കുടിവെള്ളം മുട്ടിച്ചു; കുടിവെള്ളം ഇല്ലാതെ ആറളം തോട്ടുകടവിലെ...

Read More >>
Top Stories










News Roundup






GCC News