---
title: "പോക്‌സോ കേസില്‍ എഴുപതുകാരന്‍ പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187840/arrested"
published_at: "2024-02-27T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ddefff293d5_PicsArt_02-27-07.49.41.jpg"
keywords: []
---

# പോക്‌സോ കേസില്‍ എഴുപതുകാരന്‍ പിടിയില്‍

> **Lead Summary:** **ബത്തേരി:** പതിനേഴുകാരനെ ലൈംഗിക ഉദ്ദേശത്തോടുകൂടി സ്പര്‍ശിക്കുകയും ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്ത വയോധികനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. ബത്തേരി, മണിച്ചിറ, പന്തപാടന്‍ വീട്ടില്‍ അബ്ദുള്‍ സലാംമിനെയാണ് എസ്.ഐ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

## Article Content

**ബത്തേരി:** പതിനേഴുകാരനെ ലൈംഗിക ഉദ്ദേശത്തോടുകൂടി സ്പര്‍ശിക്കുകയും ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്ത വയോധികനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. ബത്തേരി, മണിച്ചിറ, പന്തപാടന്‍ വീട്ടില്‍ അബ്ദുള്‍ സലാംമിനെയാണ് എസ്.ഐ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കുട്ടിയോട് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇയാള്‍ മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187840/arrested)