---
title: "ഫേസ്ബുക്ക്‌ എഐ തട്ടിപ്പ്: അധ്യാപികയുടെ പണം നഷ്ടപ്പെട്ടു"
english_title: "Facebook ai "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187852/facebook-ai"
published_at: "2024-02-27T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ddfa6cea67a_n5869375521709046279779ca74a987d7cb93dd9515c710d737e48d9e59f663734d061b168eba5d28f2de2a.jpg"
keywords: []
---

# ഫേസ്ബുക്ക്‌ എഐ തട്ടിപ്പ്: അധ്യാപികയുടെ പണം നഷ്ടപ്പെട്ടു

> **Lead Summary:** **തിരുവില്വാമല: **ഫേസ്ബുക്ക് മെസഞ്ചർ വഴിയുള്ള എഐ തട്ടിപ്പില്‍ കുടുങ്ങിയ തിരുവില്വാമല ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയ്ക്ക് പണം നഷ്ടമായി. വിദേശത്തുള്ള സുഹൃത്തെന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ ബന്ധപ്പെട്ടത്. 15,000 രൂപയാണ് നഷ്ടമായത്.

## Article Content

**തിരുവില്വാമല: **ഫേസ്ബുക്ക് മെസഞ്ചർ വഴിയുള്ള എഐ തട്ടിപ്പില്‍ കുടുങ്ങിയ തിരുവില്വാമല ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയ്ക്ക് പണം നഷ്ടമായി. വിദേശത്തുള്ള സുഹൃത്തെന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ ബന്ധപ്പെട്ടത്. 15,000 രൂപയാണ് നഷ്ടമായത്.

അത്യാവശ്യമായി 30,000 രൂപയാണ് അധ്യാപികയോട് ആവശ്യപ്പെട്ടത്. അടുത്ത ദിവസം തിരികെ തരാമെന്നു പറയുകയും ചെയ്തു. സുഹൃത്തിന്‍റെ അക്കൗണ്ടില്‍നിന്നുള്ള ചാറ്റായതിനാല്‍ സംശയം തോന്നിയില്ല. കൈയിലുണ്ടായിരുന്ന 15,000 രൂപ ഗൂഗിള്‍ പേ ചെയ്ത് നല്‍കുകയും ചെയ്തു.

വെള്ളിയാഴ്ച പകലാണ് സംഭവം നടന്നത്. പിന്നീട് സുഹൃത്തിനെ വാട്സ് ആപ്പ് നന്പരില്‍ ബന്ധപ്പെട്ടപ്പോഴാണു പണം ആവശ്യപ്പെട്ടിട്ടില്ലെന്നും തട്ടിപ്പാണെന്നും തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ചാറ്റ് വിവരങ്ങള്‍ ചിലതെല്ലാം അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. അധ്യാപിക സൈബർ സെല്ലില്‍ പരാതി നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187852/facebook-ai)