---
title: "ചെക്ക് തട്ടിപ്പ്: ബിജെപി നേതാവിനെതിരേ അറസ്റ്റ് വാറണ്ട്"
english_title: "Leader bjp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187867/leader-bjp"
published_at: "2024-02-27T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65de05c598d41_n5869528521709049182105cc752275a9dc008a2af94f047482bdb8824fd232618035ff8c0c8482e4929b4b.jpg"
keywords: []
---

# ചെക്ക് തട്ടിപ്പ്: ബിജെപി നേതാവിനെതിരേ അറസ്റ്റ് വാറണ്ട്

> **Lead Summary:** **പറവൂർ: **വണ്ടിചെക്ക് നല്‍കി വീട്ടമ്മയെ കബളിപ്പിച്ച കേസില്‍ ബിജെപി നേതാവിനെതിരേ അറസ്റ്റ് വാറണ്ട്. നാഗ്‌പുർ രാംനഗറില്‍ താമസിക്കുന്ന ഉദയഭാസ്‌കറിനെതിരേയാണ് പറവൂർ ജുഡീഷല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

## Article Content

**പറവൂർ: **വണ്ടിചെക്ക് നല്‍കി വീട്ടമ്മയെ കബളിപ്പിച്ച കേസില്‍ ബിജെപി നേതാവിനെതിരേ അറസ്റ്റ് വാറണ്ട്. നാഗ്‌പുർ രാംനഗറില്‍ താമസിക്കുന്ന ഉദയഭാസ്‌കറിനെതിരേയാണ് പറവൂർ ജുഡീഷല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

വാറണ്ട് നാഗ്‌പൂരിലെ അമ്ബാസെരി പോലീസ് സ്‌റ്റേഷൻ എസ്‌എച്ച്‌ഒയ്ക്ക് നല്‍കി. പാലക്കാട് സീറ്റില്‍ പാർലമെന്‍റിലേക്കും നിയമസഭയിലേക്കും ബിജെപി സ്‌ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. ചേന്ദമംഗലം പാലിയത്ത് രാജേന്ദ്രൻ കുട്ടന്‍റെ ഭാര്യ സീതാദേവി ആർ. കുട്ടൻ നല്‍കിയ പരാതിയിലാണ് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചത്

നാഗ്‌പുരിലെ മലയാളി വ്യവസായി കൂടിയായ ഉദയഭാസ്‌കർ 2013ല്‍ സീതാദേവി ആർ കുട്ടന്‍റെ പക്കല്‍ നിന്നു 10 ലക്ഷം രൂപ വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ 10 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയെങ്കിലും മടങ്ങിയതിനെത്തുടർന്നാണ് സീതാദേവി കോടതിയെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187867/leader-bjp)