---
title: "അമ്മയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസ്: മകൻ റിമാൻഡില്‍"
english_title: "Kayamkulam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187871/kayamkulam"
published_at: "2024-02-27T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65de09a52acba_n5869516401709050183519fdb1890ecffa5e430f3b6503ea4352ce6a5e2a3d79c78d803643c080dc1080eb.jpg"
keywords: []
---

# അമ്മയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസ്: മകൻ റിമാൻഡില്‍

> **Lead Summary:** **കായംകുളം:** അമ്മയെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മകൻ റിമാൻഡില്‍. കായംകുളം പുതുപ്പള്ളി വടക്ക് വടക്കേ ആഞ്ഞിലിമൂട് ജംഗ്ഷനില്‍ പണിക്കശേരില്‍ വീട്ടില്‍ തങ്കപ്പന്‍റെ ഭാര്യ ശാന്തമ്മയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇളയ മകനായ ബ്രഹ്മദേവനെ റിമാൻഡ് ചെയ്തത്.

## Article Content

**കായംകുളം:** അമ്മയെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മകൻ റിമാൻഡില്‍. കായംകുളം പുതുപ്പള്ളി വടക്ക് വടക്കേ ആഞ്ഞിലിമൂട് ജംഗ്ഷനില്‍ പണിക്കശേരില്‍ വീട്ടില്‍ തങ്കപ്പന്‍റെ ഭാര്യ ശാന്തമ്മയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇളയ മകനായ ബ്രഹ്മദേവനെ റിമാൻഡ് ചെയ്തത്.

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതിനെ തുടർന്ന് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ശാന്തമ്മ സമീപത്തെ കണിയാമുറി അമ്ബലത്തിലെ ആറാട്ട് ഉത്സവ സമയം മദ്യപിച്ച്‌ ബോധം കെട്ട് കിടന്ന് നാണം കെടുത്തിയതില്‍ ഇളയ മകനായ പ്രതിക്ക് ഉണ്ടായ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. 

പോസ്റ്റ്മോർട്ടം പരിശോധനയില്‍ ശാന്തമ്മയുടേത് സാധാരണ മരണമല്ലെന്നും കൊലപാതകമാണെന്നും കണ്ടെത്തിയതിനെ തുടർന്ന് ശാന്തമ്മയോടൊപ്പം താമസിച്ചിരുന്ന ഇളയ മകനായ ബ്രഹ്മദേവനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയത് ബ്രഹ്മദേവനാണെന്ന് പോലീസ് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187871/kayamkulam)