---
title: "മലയാള സിനിമകളുടെ റിലീസ് തുടരും: സമരം പിൻവലിച്ച് ഫിയോക് "
english_title: "Cinema "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187916/cinema"
published_at: "2024-02-28T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dea926a7668_Screenshot_20240228-085849_Chrome.jpg"
keywords: []
---

# മലയാള സിനിമകളുടെ റിലീസ് തുടരും: സമരം പിൻവലിച്ച് ഫിയോക് 

> **Lead Summary:** കൊച്ചി: മലയാള സിനിമകളുടെ റിലീസ് വിലക്കിക്കൊണ്ട് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പ്രഖ്യാപിച്ച സമരം പിൻവലിച്ചു. ഇന്നലെ ചേർന്ന ഫിയോക് യോഗത്തിനുശേഷം ചെയർമാൻ ദിലീപാണ് സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. നിർമാതാക്കളും വിതരണക്കാരുമായുള്ള പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുമെന്നും സിനിമാമേഖലയിലെ കാര്യങ്ങൾ മുൻപത്തെ പോലെ മുന്നോട്ടുപോകുമെന്നും ദിലീപ് പറഞ്ഞു. തിയേറ്റർ ഉടമകൾ സമരം പിൻവലിച്ചതോടെ മാർച്ചിൽ തീരുമാനിച്ചിരിക്കുന്ന മലയാളം സിനിമകളുടെ റിലീസിന് മാറ്റമുണ്ടാകില്ല.

## Article Content

കൊച്ചി: മലയാള സിനിമകളുടെ റിലീസ് വിലക്കിക്കൊണ്ട് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പ്രഖ്യാപിച്ച സമരം പിൻവലിച്ചു. ഇന്നലെ ചേർന്ന ഫിയോക് യോഗത്തിനുശേഷം ചെയർമാൻ ദിലീപാണ് സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. നിർമാതാക്കളും വിതരണക്കാരുമായുള്ള പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുമെന്നും സിനിമാമേഖലയിലെ കാര്യങ്ങൾ മുൻപത്തെ പോലെ മുന്നോട്ടുപോകുമെന്നും ദിലീപ് പറഞ്ഞു. തിയേറ്റർ ഉടമകൾ സമരം പിൻവലിച്ചതോടെ മാർച്ചിൽ തീരുമാനിച്ചിരിക്കുന്ന മലയാളം സിനിമകളുടെ റിലീസിന് മാറ്റമുണ്ടാകില്ല.

മാർച്ച് ഒന്നിന് മൂന്ന് മലയാളം ചിത്രങ്ങളും മാർച്ച് ഏഴിന് ഫിയോക്ക് ചെയര്‍മാന്‍ ദിലീപിന്‍റെ സിനിമയും റിലീസ് ചെയ്യാനുണ്ട്. അതേസമയം, തിയേറ്റർ ഉടമകളുമായി ഒരു ചർച്ചയ്ക്കുമില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187916/cinema)