---
title: "കൊച്ചിയിൽ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്ന കേസ് :  പ്രതി പിടിയിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187937/arrested"
published_at: "2024-02-28T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65debbdea6384_Screenshot_20240228-101709_Chrome.jpg"
keywords: []
---

# കൊച്ചിയിൽ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്ന കേസ് :  പ്രതി പിടിയിൽ 

> **Lead Summary:** **കൊച്ചി**: പള്ളുരുത്തിയിൽ ലാൽജു എന്ന യുവാവിനെ കുത്തിക്കൊന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. ചോറ് അച്ചു എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൂടുതൽ പേരുടെ പങ്കും പരിശോധിക്കുകയാണ്. കേസിൽ മുഖ്യ പ്രതി ഫാജിസ് ഇന്നലെ പിടിയിലായിരുന്നു. പള്ളുരുത്തിയിലെ ബന്ധുവീട്ടിൽ വച്ചാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ ലഹരി ഇടപാടുകളടക്കം നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

## Article Content

**കൊച്ചി**: പള്ളുരുത്തിയിൽ ലാൽജു എന്ന യുവാവിനെ കുത്തിക്കൊന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. ചോറ് അച്ചു എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൂടുതൽ പേരുടെ പങ്കും പരിശോധിക്കുകയാണ്. കേസിൽ മുഖ്യ പ്രതി ഫാജിസ് ഇന്നലെ പിടിയിലായിരുന്നു. പള്ളുരുത്തിയിലെ ബന്ധുവീട്ടിൽ വച്ചാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ ലഹരി ഇടപാടുകളടക്കം നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

ഇന്നലെ രാത്രി എട്ടരയോടെ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഏലൂർ സ്വദേശി ലാൽജു ആണ് കൊല്ലപ്പെട്ടത്. കുഴഞ്ഞുവീണ ലാൽജു ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് മരിച്ചു. കുത്തേറ്റ പള്ളുരുത്തി സ്വദേശി ജോജി ആശുപത്രിയിൽ ചികിൽസയിലാണ്. കൊല്ലപ്പെട്ട ലാൽജു 2021 ൽ കുമ്പളങ്ങിയിൽ ലാസറെന്നയാളെ കൊന്ന കേസിൽ പ്രതിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187937/arrested)