---
title: "#Carnival | തലശ്ശേരി കാർണിവൽ മാർച്ച് ഒന്ന് മുതൽ"
english_title: "Thalassery Carnival from March 1"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187952/thalassery-carnival-from-march-1"
published_at: "2024-02-28T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dec8d445db6_download_(30).jpeg"
keywords: []
---

# #Carnival | തലശ്ശേരി കാർണിവൽ മാർച്ച് ഒന്ന് മുതൽ

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി നഗരസഭയുടെ നേതൃത്വത്തിൽ തലശ്ശേരി കാർണിവൽ മാർച്ച് ഒന്നു മുതൽ ഏഴുവരെ നടക്കും. പുതിയ ബസ്‌സ്റ്റാൻഡ്‌ ആസ്പത്രി റോഡിൽ പ്രധാന വേദിയിൽ മാർച്ച് 1ന് ആറിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ. ഷംസീർ, കെ. മുരളീധരൻ എം.പി. എന്നിവർ മുഖ്യാതിഥികളാകും. പിന്നണി ഗായിക ആര്യ ദയാൽ സ്റ്റേജ്‌ ഷോ അവതരിപ്പിക്കും.

## Article Content

**തലശ്ശേരി: **തലശ്ശേരി നഗരസഭയുടെ നേതൃത്വത്തിൽ തലശ്ശേരി കാർണിവൽ മാർച്ച് ഒന്നു മുതൽ ഏഴുവരെ നടക്കും. പുതിയ ബസ്‌സ്റ്റാൻഡ്‌ ആസ്പത്രി റോഡിൽ പ്രധാന വേദിയിൽ മാർച്ച് 1ന് ആറിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ. ഷംസീർ, കെ. മുരളീധരൻ എം.പി. എന്നിവർ മുഖ്യാതിഥികളാകും. പിന്നണി ഗായിക ആര്യ ദയാൽ സ്റ്റേജ്‌ ഷോ അവതരിപ്പിക്കും.

കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ടൗൺഹാളിൽ ബുധനാഴ്ച 10 മുതൽ മെഗാ ജോബ് ഫെയർ നടക്കും. വ്യാഴാഴ്ച കോട്ടയുടെ പരിസരത്തുനിന്ന് വിളംബര ജാഥ. രണ്ടുമുതൽ ആറുവരെ ഗവ. ബ്രണ്ണൻ എച്ച്.എസ്.എസിൽ സെമിനാർ നടക്കും. സിറ്റി സെന്ററിൽ വ്യവസായ വകുപ്പിന്റെ പ്രദർശനം, സെന്റിനറി പാർക്കിൽ കാർഷിക പ്രദർശനം, ഫ്ളവർഷോ, ശാരദാ കൃഷ്ണയ്യർ ഓഡിറ്റോറിയത്തിൽ നിയമസഭ ചരിത്ര സെമിനാർ എന്നിവ നടക്കും. ആറുമാസം നീണ്ടുനിൽക്കുന്ന വ്യാപാരോത്സവം നടക്കും.

നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി, ഉപാധ്യക്ഷൻ വാഴയിൽ ശശി, സി.കെ. രമേശൻ, കെ.കെ. മാരാർ, അഡ്വ. വി. രത്‌നാകരൻ, അഡ്വ. എം.എസ്. നിഷാദ്, സി. സോമൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187952/thalassery-carnival-from-march-1)