---
title: "#Resthouse | 'കോ -ഓപ്പ് ഹോം'; കൂത്തുപറമ്പിൽ നവീകരിച്ച റസ്റ്റ് ഹൗസ് ഉദ്ഘാടനം ഫെബ്രുവരി 29ന് "
english_title: " 'Co-op Home' at Kuthuparamb  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187965/co-op-home-at-kuthuparamb"
published_at: "2024-02-28T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65deceb68113e_Screenshot_2024-02-28-11-35-50-09_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Resthouse | 'കോ -ഓപ്പ് ഹോം'; കൂത്തുപറമ്പിൽ നവീകരിച്ച റസ്റ്റ് ഹൗസ് ഉദ്ഘാടനം ഫെബ്രുവരി 29ന് 

> **Lead Summary:** **കൂത്തുപറമ്പ്: **ഏറെ പുതുമകളുമായി കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് നവീകരിച്ച റസ്റ്റ് ഹൗസ് ഉദ്ഘാടനം ഫെബ്രുവരി 29ന് സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കൂത്തുപറമ്പ്: **ഏറെ പുതുമകളുമായി കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് നവീകരിച്ച റസ്റ്റ് ഹൗസ് ഉദ്ഘാടനം ഫെബ്രുവരി 29ന് സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന്റെ നൂതന സംരംഭമാണ് നവീകരിച്ച റസ്റ്റ് ഹൗസ് ആയ കോ -ഓപ്പ് ഹോം. ആധുനിക സജ്ജീകരണങ്ങളോടെ 14 മുറികളാണ് പാറാൽ കമേർഷ്യൽ കോംപ്ലക്സിൽ ഒരുങ്ങിയിരിക്കുന്നത്. കെ.പി. മോഹനൻ എം.എൽ.എ അധ്യക്ഷത വഹിക്കും.

നഗരസഭ ചെയർപേഴ്സൺ വി. സുജാത ടീച്ചർ മുഖ്യാതിഥിയാവും. കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് കെ. ധനഞ്ജയൻ, സെക്രട്ടറി എം. ദിലീപ് കുമാർ, രാകേഷ് കിരാച്ചി തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187965/co-op-home-at-kuthuparamb)