---
title: "#Pinarayi | പിണറായി സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പടന്നക്കര ശാഖ 29ന് തുറക്കും "
english_title: "Pinarayi Service Co-operative Bank  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187995/pinarayi-service-co-operative-bank"
published_at: "2024-02-28T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dee3a9967f1_IMG-20240228-WA0014.jpg"
keywords: []
---

# #Pinarayi | പിണറായി സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പടന്നക്കര ശാഖ 29ന് തുറക്കും 

> **Lead Summary:** **പിണറായി:** പിണറായി സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പടന്നക്കര ശാഖ 29ന് തുറക്കും. ഉച്ചക്ക് രണ്ടിന് ബ്രാഞ്ച് സംവിധാനങ്ങൾ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനും, സ്‌ട്രോംഗ് റൂം എം.വി. ജയരാജനും, ലോക്കർ കെ.ശശിധരനും, നിക്ഷേപം സ്വീകരിക്കൽ കെ.കെ.രാജീവനും, വായ്പാ വിതരണം എ.കെ. ഉഷയും ഉദ്ഘാടനം ചെയ്യും.

## Article Content

**പിണറായി:** പിണറായി സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പടന്നക്കര ശാഖ 29ന് തുറക്കും. ഉച്ചക്ക് രണ്ടിന് ബ്രാഞ്ച് സംവിധാനങ്ങൾ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനും, സ്‌ട്രോംഗ് റൂം എം.വി. ജയരാജനും, ലോക്കർ കെ.ശശിധരനും, നിക്ഷേപം സ്വീകരിക്കൽ കെ.കെ.രാജീവനും, വായ്പാ വിതരണം എ.കെ. ഉഷയും ഉദ്ഘാടനം ചെയ്യും.

മെയ്ൻ ബ്രാഞ്ച് ഉൾപെടെ അഞ്ച് ബ്രാഞ്ചുകൾ പിണറായി സർവ്വീസ് സഹകരണ ബാങ്കിനുണ്ട്. സൂപ്പർ മാർക്കറ്റ്, നീതി മെഡിക്കൽ സ്റ്റോർ, നീതി ലാബ്, എ.സി സൗകര്യത്തോട് കൂടിയുള്ള സ്യൂട്ട് മുറികൾ കുറഞ്ഞ വാടകക്ക് നൽകുന്ന സഹകാരി ബിൽഡിങ് എന്നിവ ബാങ്ക് നടത്തി വരുന്നുണ്ട്. നിക്ഷേപ സമാഹരണത്തിൽ മൂന്നാം സ്ഥാനം പിണറായി സർവ്വീസ് സഹകരണ ബാങ്കിനാണ്.

പടന്നക്കര ബ്രാഞ്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പിണറായി ആർ.സി. അമല സ്കൂളിൽ പ്രമേഹ രോഗം, ആധുനിക ചികിത്സാ രീതികൾ എന്നിവ സംബന്ധിച്ച് ക്യാമ്പ് സംഘടിപ്പിക്കും. ഇതിൽ പങ്കെടുക്കുന്നവരിൽ ആദ്യത്തെ 100പേർക്ക് സൗജന്യമായി രക്ത പരിശോധനയും നൽകും. കൂടുതൽ വിവരങ്ങൾ 9074865465, 9947508871 നമ്പറുകളിൽ ലഭിക്കും.

ബാങ്ക് പ്രസിഡണ്ട് കെ.സുധാകരൻ, ഡയറക്ടർ കക്കോത്ത് രാജൻ, അസി. സിക്രട്ടറിപി.വി. ശ്രീജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187995/pinarayi-service-co-operative-bank)