---
title: "#Vayalalam | വയലളം റീഡേര്‍സ് സെന്റര്‍ വയോജന സംഗമം സംഘടിപ്പിച്ചു "
english_title: "Vialalam Readers Center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188002/vialalam-readers-center"
published_at: "2024-02-28T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dee6005d56f_IMG-20240228-WA0015.jpg"
keywords: []
---

# #Vayalalam | വയലളം റീഡേര്‍സ് സെന്റര്‍ വയോജന സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **തലശേരി**: വയലളം റീഡേര്‍സ് സെന്റര്‍ വയോമിത്രം ക്ലിനിക്, റീഡേര്‍സ് സെന്റര്‍ വയോജനവേദി പുനര്‍ജനി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വയോജന സംഗമം സംഘടിപ്പിച്ചു. റീഡേര്‍സ് സെന്റര്‍ ഹാളിൽ നടന്ന പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ ബേബി സുജാത ഉദ്ഘാടനം ചെയ്തു. വയോമിത്രം ക്ലിനിക്കില്‍ മുന്‍കാലങ്ങളില്‍ സേവനം ചെയ്ത ഡോക്ടര്‍മാരായ ജശീല, നിശാന്ത്, ബാസില്‍, മാജിദ, സിസ്‌ററര്‍മാരായ ബിന്ദു, അമ്പിളി, വിനിഷ എന്നിവര ആദരിച്ചു.

## Article Content

**തലശേരി**: വയലളം റീഡേര്‍സ് സെന്റര്‍ വയോമിത്രം ക്ലിനിക്, റീഡേര്‍സ് സെന്റര്‍ വയോജനവേദി പുനര്‍ജനി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വയോജന സംഗമം സംഘടിപ്പിച്ചു. റീഡേര്‍സ് സെന്റര്‍ ഹാളിൽ നടന്ന പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ ബേബി സുജാത ഉദ്ഘാടനം ചെയ്തു. വയോമിത്രം ക്ലിനിക്കില്‍ മുന്‍കാലങ്ങളില്‍ സേവനം ചെയ്ത ഡോക്ടര്‍മാരായ ജശീല, നിശാന്ത്, ബാസില്‍, മാജിദ, സിസ്‌ററര്‍മാരായ ബിന്ദു, അമ്പിളി, വിനിഷ എന്നിവര ആദരിച്ചു.

വയോമിത്രം കോര്‍ഡിനേറ്റര്‍ സന്ധ്യ അധ്യക്ഷയായി. ഡോ: ഫുആദ് ജീവിത ശൈലി രോഗങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. എസ്.സി.എഫ് വയലളം യൂണിറ്റ് സെക്രട്ടറി സി.എം. ഹരിദാസന്‍, റീഡേഴ്‌സ് സെന്റര്‍ പ്രസിഡൻ്റ് വി.കെ. ബാലന്‍, സെക്രട്ടറി എ.കെ. ചന്ദ്രന്‍, കെ.സി. ബാബു, എ.കെ. പുഷ്പവല്ലി എന്നിവര്‍ സംസാരിച്ചു. തുടർന്ന് വയോജനങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188002/vialalam-readers-center)