---
title: "#kannur| ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ  ആദ്യ കുതിപ്പുമായി എൽഡിഎഫ്‌"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188005/kannur"
published_at: "2024-02-28T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dee8addf079_WhatsApp_Image_2024-02-28_at_11.23.32_AM.jpeg"
keywords: []
---

# #kannur| ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ  ആദ്യ കുതിപ്പുമായി എൽഡിഎഫ്‌

> **Lead Summary:** **കണ്ണൂർ: **സ്ഥാനാർഥി പ്രഖ്യാപനത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആദ്യ കുതിപ്പുമായി എൽഡിഎഫ്‌. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ സ്ഥാനാർഥി പ്രഖ്യാപനത്തെ മണ്ഡലത്തിലുടനീളം ആവേശത്തോടെ വരവേറ്റു. ലോക്കലുകൾ കേന്ദ്രീകരിച്ച്‌ വിളംബര ജാഥകൾ നടത്തി.പ്രധാനകേന്ദ്രങ്ങളിൽ പോസ്‌റ്ററുകളും ബോർഡുകളും ഉയർന്നു.

## Article Content

**കണ്ണൂർ: **സ്ഥാനാർഥി പ്രഖ്യാപനത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആദ്യ കുതിപ്പുമായി എൽഡിഎഫ്‌. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ സ്ഥാനാർഥി പ്രഖ്യാപനത്തെ മണ്ഡലത്തിലുടനീളം ആവേശത്തോടെ വരവേറ്റു. ലോക്കലുകൾ കേന്ദ്രീകരിച്ച്‌ വിളംബര ജാഥകൾ നടത്തി.പ്രധാനകേന്ദ്രങ്ങളിൽ പോസ്‌റ്ററുകളും ബോർഡുകളും ഉയർന്നു.

മണ്ഡലത്തിൽ ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത സ്ഥാനാർഥിയെ ആദ്യനാൾ തന്നെ വിവിധ കേന്ദ്രങ്ങളിൽ ജനങ്ങൾ വരവേറ്റു. കണ്ണൂർ കാൾടെക്‌സിലെ എ കെ ജി പ്രതിമയിലും പയ്യാമ്പലത്ത് നേതാക്കളുടെ സ്‌മൃതി മണ്ഡപങ്ങളിലും രക്തസാക്ഷി കുടീരങ്ങളിലും പുഷ്‌പാർച്ചന നടത്തിയാണ്‌ പ്രചാരണ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചത്‌. തുടർന്ന്‌ കണ്ണൂർ നഗരത്തിൽ വോട്ടർമാരെ നേരിൽക്കണ്ട്‌ വോട്ടഭ്യർഥിച്ചു. ലോട്ടറി തൊഴിലാളികളുടെ നേതൃത്വത്തിൽ പഴയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ സ്വീകരണം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188005/kannur)