---
title: "പൂർവ്വവിദ്യാർത്ഥി സംഗമം നടന്നു"
english_title: "Students reunion conducted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18801/students-reunion-conducted"
published_at: "2022-01-02T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d167c30d3c7_Picsart_22-01-02_14-22-05-293.jpg"
keywords: []
---

# പൂർവ്വവിദ്യാർത്ഥി സംഗമം നടന്നു

> **Lead Summary:** കൊട്ടിയൂർ: കൊട്ടിയൂർ ഐ ജെ എം ഹൈസ്കൂളിലെ 1981 എസ്എസ്എൽസി 10B ഡിവിഷനിലെ പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടന്നു.

## Article Content

കൊട്ടിയൂർ: കൊട്ടിയൂർ ഐ ജെ എം ഹൈസ്കൂളിലെ 1981 എസ്എസ്എൽസി 10B ഡിവിഷനിലെ പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടന്നു.

സ്കൂൾ ഹാളിൽ വച്ച് സ്കൂൾ ഹെഡ്മാസ്റ്റർ  ടി ടി സണ്ണിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം മുൻ ഹെഡ്മാസ്റ്റർ കെ സി ദേവ്യ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

അധ്യാപകരായ എം എം ജോസഫ് , ലില്ലി ജോൺ, അന്നക്കുട്ടി, കെ സി റോസമ്മ, ലീല, ജോണി സെബാസ്റ്റ്യൻ എന്നിവരെ പൊന്നാടയും   മൊമന്റോയു൦ നൽകി ആദരിച്ചു. 

ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളായ അഡ്വക്കേറ്റ് കെ ജെ ജോസഫ്, കെ എം ബഷീർ, ജോർജുകുട്ടി , കെ വി ദാസൻ, വിദ്യാനന്ദൻ, ജോസഫ് സെബാസ്റ്റ്യൻ, ജോർജ് ,സിസ്റ്റർ മേരി, മോളി , ജാനറ്റ് ക്രിസ്റ്റീന, ഡോളി ,മേരി തോമസ്, എന്നിവർ പങ്കെടുത്തു . 

കെ എം ബഷീർ സ്വാഗതവും എം കെ ലളിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18801/students-reunion-conducted)