---
title: "#NEET| നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്‌ (നീറ്റ്): 'സഹായി'യുടെ സെമിനാർ "
english_title: "Seminar of 'Sahai'  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188011/seminar-of-sahai-neet"
published_at: "2024-02-28T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65deed8084476_IMG-20240228-WA0016(1).jpg"
keywords: []
---

# #NEET| നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്‌ (നീറ്റ്): 'സഹായി'യുടെ സെമിനാർ 

> **Lead Summary:** **തളിപ്പറമ്പ്: **നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്‌) പരീക്ഷയുടെ അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് 'സഹായി'യുടെ നേതൃത്വത്തിൽ സെമിനാർ നടത്തി. അപേക്ഷാ സമർപ്പണം, സർട്ടിഫിക്കറ്റ് അപ്‌ലോഡിങ്, റിസർവേഷൻ, ഫീസടക്കൽ തുടങ്ങി വിവിധ വശങ്ങൾ പരിചയപ്പെടുത്തിയ സെമിനാർ സിജി കരിയർ കൗൺസിലർ റമീസ് പാറാൽ നയിച്ചു.

## Article Content

**തളിപ്പറമ്പ്: **നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്‌) പരീക്ഷയുടെ അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് 'സഹായി'യുടെ നേതൃത്വത്തിൽ സെമിനാർ നടത്തി. അപേക്ഷാ സമർപ്പണം, സർട്ടിഫിക്കറ്റ് അപ്‌ലോഡിങ്, റിസർവേഷൻ, ഫീസടക്കൽ തുടങ്ങി വിവിധ വശങ്ങൾ പരിചയപ്പെടുത്തിയ സെമിനാർ സിജി കരിയർ കൗൺസിലർ റമീസ് പാറാൽ നയിച്ചു.

'സഹായി' പ്രസിഡന്റ് കെ.പി.സി ഹാരിസ് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് ശാഫി, സി. മുഹമ്മദ് കുഞ്ഞി, അഷ്ഫാഖ് കൊടിയിൽ എന്നിവർ സംസാരിച്ചു. എൻ.യു. ശഫീഖ്, കെ.പി. മുസ്തഫ, യൂനുസ് ഹൈവേ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188011/seminar-of-sahai-neet)