---
title: "#VijinMLA |  കയ്യം അമ്പലം- മുസ്ലിം പള്ളി-ഐ.എച്ച്.ആർ.ഡി കോളേജ് റോഡ് ഉദ്ഘാടനം "
english_title: "Road Inauguration- vijin MLA "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188039/road-inauguration-vijin-mla"
published_at: "2024-02-28T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df063733bd8_IMG-20240228-WA0017.jpg"
keywords: []
---

# #VijinMLA |  കയ്യം അമ്പലം- മുസ്ലിം പള്ളി-ഐ.എച്ച്.ആർ.ഡി കോളേജ് റോഡ് ഉദ്ഘാടനം 

> **Lead Summary:** **തളിപ്പറമ്പ്:** നവീകരിച്ച പട്ടുവം പഞ്ചായത്തിലെ കയ്യം അമ്പലം - മുസ്ലിം പള്ളി-ഐ.എച്ച്.ആർ.ഡി കോളേജ് റോഡ് ഉദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവ്വഹിച്ചു. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്:** നവീകരിച്ച പട്ടുവം പഞ്ചായത്തിലെ കയ്യം അമ്പലം - മുസ്ലിം പള്ളി-ഐ.എച്ച്.ആർ.ഡി കോളേജ് റോഡ് ഉദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവ്വഹിച്ചു. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി അധ്യക്ഷത വഹിച്ചു.

മൂന്ന് മീറ്റർ വീതിയിൽ 231 മീറ്റർ നീളത്തിൽ റോഡ് കോൺക്രീറ്റ് ചെയ്യുകയും, 230 മീറ്റർ നീളത്തിൽ ഡ്രൈനേജും, ഒരു കൺവർട്ടും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനായി എം. വിജിൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയാണ് അനുവദിച്ചത്.

ചടങ്ങിൽ വൈസ് പ്രസിഡൻറ് വി.വി. രാജൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി. ലത, മെമ്പർ ഹമീദ്, കെ. ദാമോദരൻ, പഞ്ചായത്ത് അംഗങ്ങളായ സീനത്ത് മഠത്തിൽ, പി. കുഞ്ഞികൃഷ്ണൻ, കെ. സുമിത, കെ. നാസർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188039/road-inauguration-vijin-mla)