---
title: "#aralam | കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ തൊഴിലുറപ്പ് തൊഴലാളിക്ക് പരിക്ക്"
english_title: "aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188058/aralam"
published_at: "2024-02-28T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df0e450620c_WhatsApp_Image_2024-02-28_at_4.13.01_PM.jpeg"
keywords: []
---

# #aralam | കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ തൊഴിലുറപ്പ് തൊഴലാളിക്ക് പരിക്ക്

> **Lead Summary:** ** ആറളം ഫാം: **തൊഴിലുറപ്പ് ജോലിക്കിടയിൽ കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിലെ താമസക്കാരി ജാനകി ക്കാണ് പരിക്ക് പറ്റിയത് .വീഴ്ച്ചയിൽ ഷോൾഡറിന് പരിക്കു പറ്റിയ ജാനകിക്കു മൂന്നുമാസം പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തി വിവരങ്ങൾ ശേഖരിച്ച വകുപ്പ് ഉദ്യോഗസ്ഥർ പിന്നീട് യാതൊരു സഹായവും ചെയ്തിട്ടില്ല എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.ഗുരുതരമായി പരിക്ക് പറ്റിയ ജാനകിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

## Article Content

** ആറളം ഫാം: **തൊഴിലുറപ്പ് ജോലിക്കിടയിൽ കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിലെ താമസക്കാരി ജാനകി ക്കാണ് പരിക്ക് പറ്റിയത് .വീഴ്ച്ചയിൽ ഷോൾഡറിന് പരിക്കു പറ്റിയ ജാനകിക്കു മൂന്നുമാസം പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തി വിവരങ്ങൾ ശേഖരിച്ച വകുപ്പ് ഉദ്യോഗസ്ഥർ പിന്നീട് യാതൊരു സഹായവും ചെയ്തിട്ടില്ല എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.ഗുരുതരമായി പരിക്ക് പറ്റിയ ജാനകിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

ഒരുവർഷം മുൻപ് തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയിൽ നിന്നും തലച്ചോറിൽ ശസ്ത്രക്രിയക്ക് വിധേയയായി സുഖം പ്രാപിച്ചു വന്ന ജാനകി തൊഴിലുറപ്പ് ജോലിക്ക് പോയിത്തുടങ്ങിയപ്പോഴാണ് പുതിയ അത്യാഹിതം സംഭവിച്ചത്. വീണതിൽ ഷോൾഡർ തെന്നിമാറുകയും വിള്ളൽ വീഴുകയും ചെയ്തിട്ടുണ്ടെന്ന് ഡോക്ടർ മാർ പറഞ്ഞു.കഴിഞ്ഞ 22 ന് നടന്ന അപകടത്തെക്കുറിച്ച് ടിആർഡിഎം ൽ പോലും വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇവർക്ക് ലഭിക്കേണ്ട ചികിത്സ സഹായത്തെകുറിച്ചും നഷ്ട പരിഹാരത്തെ കുറിച്ചും പുനരധിവാസ മേഖലയിലെ താമസക്കാർക്ക് അറിയില്ല എന്നതാണ് സത്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188058/aralam)