---
title: "കച്ചേരിക്കടവ് പാലത്തിൻകടവിൽ കൃഷിഭൂമി കത്തിനശിച്ചു"
english_title: "Fire "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188124/fire"
published_at: "2024-02-28T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df47046f0cb_IMG-20240228-WA0003.jpg"
keywords: []
---

# കച്ചേരിക്കടവ് പാലത്തിൻകടവിൽ കൃഷിഭൂമി കത്തിനശിച്ചു

> **Lead Summary:** **ഇരിട്ടി: **അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിൽ വൻ തീപിടുത്തം. ഏകദേശം ഏഴ് ഏക്കറോളം കൃഷി ഭൂമിയിലെ കശുമാവ് ഉൾപ്പെടെ കത്തി നശിച്ചു. ഉച്ചയ്ക്കാണ് തീപിടുത്തം ഉണ്ടായത്. ബാരാപോൾ കനാലിനോട് ചേർന്ന് ഇലവുങ്കൽ യാഷിക്കിന്റെ കൃഷിഭൂമിയിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ആഷിക്കിന്റെ അഞ്ചേക്കറോളം വരുന്ന കൃഷിഭൂമിയും ഫ്രാൻസിസ് വാഴപ്പള്ളിയുടെ ഒരേക്കർ കൃഷി ഭൂമിയും, ഇലവുങ്കൽ മാത്യൂസിന്റെ രണ്ടേക്കർ കൃഷി ഭൂമിയും ആണ് കത്തി നശിച്ചത്.

## Article Content

**ഇരിട്ടി: **അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിൽ വൻ തീപിടുത്തം. ഏകദേശം ഏഴ് ഏക്കറോളം കൃഷി ഭൂമിയിലെ കശുമാവ് ഉൾപ്പെടെ കത്തി നശിച്ചു. ഉച്ചയ്ക്കാണ് തീപിടുത്തം ഉണ്ടായത്. ബാരാപോൾ കനാലിനോട് ചേർന്ന് ഇലവുങ്കൽ യാഷിക്കിന്റെ കൃഷിഭൂമിയിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ആഷിക്കിന്റെ അഞ്ചേക്കറോളം വരുന്ന കൃഷിഭൂമിയും ഫ്രാൻസിസ് വാഴപ്പള്ളിയുടെ ഒരേക്കർ കൃഷി ഭൂമിയും, ഇലവുങ്കൽ മാത്യൂസിന്റെ രണ്ടേക്കർ കൃഷി ഭൂമിയും ആണ് കത്തി നശിച്ചത്.

കൃഷിഭൂമിയിൽ ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന പൈപ്പുകളും പൂർണമായി കത്തി നശിച്ചു. കശുമാവിൻ തോട്ടത്തിലാണ് തീപിടിച്ചത്. സമീപത്തെ റബ്ബർ തോട്ടത്തിലേക്കും തീ വ്യാപിച്ചെങ്കിലും നാട്ടുകാർ ഇടപെട്ട് തീ അണച്ചു .ഉച്ച സമയം ആയതുകൊണ്ട് തീ വളരെ വേഗത്തിൽ പടരുകയായിരുന്നു. നിരവധി കശുമാവുകൾ കത്തി നശിച്ചു.

 ഇരിട്ടിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘത്തിൽ സ്റ്റേഷൻ ചാർജ് പി.പി. രാജീവൻ, അസി. സ്റ്റേഷൻ ഓഫിസർ എൻ.ജി. അശോകൻ, ഫയർ ഓഫിസർമാരായ കെ.വി. തോമസ്, അനീഷ് മാത്യു, ആർ.പി. ബഞ്ചമിൻ, കെ. രോഷിത്, എൻ.ജെ. അനു, ഹോം ഗാർഡ്‌മാരായ പി.പി. വിനോയി, വി. രമേശൻ, സദാന്ദൻ ആലക്കണ്ടി, ടി. ശ്രീജിത്ത്, ബി. പ്രസന്ന കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188124/fire)