---
title: "കൂൺ കൃഷി പരിപാലന ക്ലാസ് സംഘടിപ്പിച്ചു"
english_title: "Peratta class "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188132/peratta-class"
published_at: "2024-02-28T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df4b7f4154b_IMG-20240228-WA0004.jpg"
keywords: []
---

# കൂൺ കൃഷി പരിപാലന ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **പേരട്ട:** അങ്ങാടികടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് ഒന്നാം വർഷ സോഷ്യൽവർക്ക് ബിരുദ വിദ്യാർത്ഥികളുടെ സാമൂഹിക പഠന ക്യാമ്പിന്റെ ഭാഗമായി പേരട്ട പ്രദേശത്തെ സ്ത്രീകൾക്ക് വേണ്ടി ഡോൺ ബോസ്കോ വി ലീവ് പ്രൊജക്റ്റിന്റെ സഹകരണത്തോടെ കൂൺ കൃഷി പരിപാലന ക്ലാസ് സംഘടിപ്പിച്ചു. പേരട്ട സെന്റ് ആന്റണിസ് പള്ളി പാരീഷ്ഹാളിൽ നടന്ന പരിപാലന ക്ലാസ് ഇടവക വികാരി ഫാ. തോമസ് കിടാരത്തിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരട്ട:** അങ്ങാടികടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് ഒന്നാം വർഷ സോഷ്യൽവർക്ക് ബിരുദ വിദ്യാർത്ഥികളുടെ സാമൂഹിക പഠന ക്യാമ്പിന്റെ ഭാഗമായി പേരട്ട പ്രദേശത്തെ സ്ത്രീകൾക്ക് വേണ്ടി ഡോൺ ബോസ്കോ വി ലീവ് പ്രൊജക്റ്റിന്റെ സഹകരണത്തോടെ കൂൺ കൃഷി പരിപാലന ക്ലാസ് സംഘടിപ്പിച്ചു. പേരട്ട സെന്റ് ആന്റണിസ് പള്ളി പാരീഷ്ഹാളിൽ നടന്ന പരിപാലന ക്ലാസ് ഇടവക വികാരി ഫാ. തോമസ് കിടാരത്തിൽ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഡോൺ ബോസ്കോ കോളേജ് സോഷ്യൽ വർക്ക്‌ വിഭാഗം മേധാവി ഫാ. സോജൻ പനഞ്ചിക്കൽ അധ്യക്ഷത വഹിച്ചു. മൺസൂൺ മഷ്‌റൂം ഉടമ രാഹുൽ ഗോവിന്ദ്, ഡ്രീം പ്രോജക്ട് കോർഡിനേറ്റർ ഡോണ ജോർജ്, വി ലൈവ് പ്രോജക്ട് കോർഡിനേറ്റർ ലിസി സിറിയക് എന്നിവർ എന്നിവർ പ്രസംഗിച്ചു. കൂൺ കർഷകരായ വിജി, ഷൈനി എന്നിവർ ക്ലാസ് നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188132/peratta-class)