---
title: "പേരട്ട - ശാന്തിമുക്ക് - മട്ടിണി റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Road peratta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188135/road-peratta"
published_at: "2024-02-28T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df4c33b3f78_IMG-20240228-WA0005.jpg"
keywords: []
---

# പേരട്ട - ശാന്തിമുക്ക് - മട്ടിണി റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരട്ട:** ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ഉളിക്കൽ ഗ്രാമപഞ്ചായത്ത് വിഹിതവും ഉൾപ്പെടുത്തി നിർമ്മിച്ച പേരട്ട ശാന്തിമുക്ക് മട്ടിണി റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചാക്കോ പാലക്കലോടി അധ്യക്ഷത വഹിച്ചു.

## Article Content

**പേരട്ട:** ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ഉളിക്കൽ ഗ്രാമപഞ്ചായത്ത് വിഹിതവും ഉൾപ്പെടുത്തി നിർമ്മിച്ച പേരട്ട ശാന്തിമുക്ക് മട്ടിണി റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചാക്കോ പാലക്കലോടി അധ്യക്ഷത വഹിച്ചു.

പേരട്ട വാർഡ് മെമ്പർ ബിജു വെങ്ങലപ്പള്ളി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് പാലശ്ശേരി, ക്ഷമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര പുരുഷോത്തമ്മൻ, സെബാസ്റ്റ്യൻ പൊട്ടക്കുളം, ബെന്നി കണ്ടങ്കരി, കരുണൻ, പുരുഷോത്തമൻ മണലിൽ, ബെന്നി നെച്ചിയാട്ട്, ജോബി മാളിയേക്കൽ, മട്ടണി വിജയൻ, കുഞ്ഞുമോൻ വേലയ്ക്കകത്ത്, ഷിജിനി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188135/road-peratta)