---
title: "യാത്രക്കാർക്ക് ഭീക്ഷണിയായി കോളിക്കടവ് പാലത്തിലെ തേനീച്ച കൂട്ടം "
english_title: "Kolikkadav bridge "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188136/kolikkadav-bridge"
published_at: "2024-02-28T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df4ceae8c32_IMG-20240228-WA0009.jpg"
keywords: []
---

# യാത്രക്കാർക്ക് ഭീക്ഷണിയായി കോളിക്കടവ് പാലത്തിലെ തേനീച്ച കൂട്ടം 

> **Lead Summary:** **ഇരിട്ടി: **കോളിക്കടവ് പാലത്തിലെ തേനീച്ചക്കൂട്ടം യാത്രക്കാർക്ക് ഭീക്ഷണിയാകുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ തേനീച്ച ഇളകി യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പ്രധാനമായും ബൈക്ക് യാത്രക്കാരാണ് തേനീച്ചയുടെ ആക്രമണത്തിന് ഇരയാകുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തേനീച്ചക്കൂട്ടം കുറവാണെകിലും അഞ്ചോളം സെറ്റുകളാണ് നിലവിൽ പാലത്തിന് അടിയിലെ സ്ലാവിൽ കൂടുകൂട്ടിയിരിക്കുന്നത്.

## Article Content

**ഇരിട്ടി: **കോളിക്കടവ് പാലത്തിലെ തേനീച്ചക്കൂട്ടം യാത്രക്കാർക്ക് ഭീക്ഷണിയാകുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ തേനീച്ച ഇളകി യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പ്രധാനമായും ബൈക്ക് യാത്രക്കാരാണ് തേനീച്ചയുടെ ആക്രമണത്തിന് ഇരയാകുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തേനീച്ചക്കൂട്ടം കുറവാണെകിലും അഞ്ചോളം സെറ്റുകളാണ് നിലവിൽ പാലത്തിന് അടിയിലെ സ്ലാവിൽ കൂടുകൂട്ടിയിരിക്കുന്നത്.

കഴിഞ്ഞ വർഷം തേനീച്ചയുടെ വ്യാപക ആക്രമണത്തെ തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂടുകൾ നശിപ്പിച്ചിരുന്നു. പരുന്തിന്റെ ഉപദ്രവവും വേനൽ ചൂടും കടുത്തതോടെ മലയോരത്ത് തേനീച്ച കൂട്ടത്തിന്റെ ആക്രമണം രൂക്ഷമായിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് ആഴ്ചയിൽ ആറിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തതിൽ 50 അധികം പേർക്കാണ് കുത്തേറ്റിരിക്കുന്നത്. ഫയർ ഫോഴ്‌സിന്റെ സഹായത്തോടെയാണ് കുത്തേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടം സംഭവിക്കുന്നതിന് മുൻപുതന്നെ ഇത്തവണയും തേനീച്ചകളെ തുരത്തുന്നതിനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188136/kolikkadav-bridge)